പൈലറ്റിന് ശാരീരിക അസ്വസ്ഥത; റിയാദ്-കോഴിക്കോട് വിമാനത്തിന് യാത്രക്കിടയിൽ അടിയന്തിര ലാൻഡിംഗ്

0
2917

കരിപ്പൂർ: കോഴിക്കോട്ടേക്ക് പുറപ്പെട്ട ഫ്‌ളൈ നാസ് വിമാനം പൈലറ്റിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ദുബായിലിറക്കി. വെള്ളിയാഴ്ച രാവിലെ 8.20 ന് റിയാദിൽ നിന്നും കോഴിക്കോട്ട് എത്തേണ്ട വിമാനമാണ് അടിയന്തരമായി ദുബായിലിറക്കിയത്.

റിയാദിൽ നിന്നും പറന്നുയർന്ന് അരമണിക്കൂറോളം കഴിഞ്ഞാണ് പൈലറ്റിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഇതേ തുടർന്ന് മെഡിക്കൽ എമർജൻസി സന്ദേശം നൽകുകയും വിമാനം ദുബായിൽ ഇറക്കുകയുമായിരുന്നു. 180 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിക്കും.