റിയാദ്: കുട്ടികളുടെ വാക്സിനുകളെക്കുറിച്ചുള്ള നിരവധി തെറ്റിദ്ധാരണകൾ സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) വ്യക്തമാക്കി. ഇത്തരം തെറ്റായ വിവരങ്ങൾ തിരുത്തി സത്യം പ്രചരിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എസ്എഫ്ഡിഎ ചൂണ്ടിക്കാട്ടി.
ഒരേ സമയം പല രോഗങ്ങൾക്കും വാക്സിനുകൾ നൽകുന്നത് കുട്ടിയുടെ സ്വാഭാവിക പ്രതിരോധ സംവിധാനത്തിന് ദോഷകരമായ പാർശ്വഫലങ്ങളുടെ അപകടം വർദ്ധിപ്പിക്കും എന്നതാണ്.
എന്നാൽ ശാസ്ത്രീയ പഠനങ്ങൾ ഇത്തരം വിവരങ്ങൾ തെറ്റാണെന്നും ഒരേ സമയം ഒന്നിലധികം വാക്സിൻ നൽകുന്നത് കുട്ടികളുടെ രോഗപ്രതിരോധ സംവിധാനത്തിന് ഒരു ദോഷവും വരുത്തുന്നില്ലെന്നും എസ്എഫ്ഡിഎ ചൂണ്ടിക്കാട്ടി.
വാക്‌സിനുകളുടെ കാര്യക്ഷമതയില്ലായ്മയും വാക്‌സിൻ എടുത്ത കുട്ടികൾക്ക് രോഗം പിടിപെടാനുള്ള സാധ്യതയും സൂചിപ്പിക്കുന്ന നിരവധി തെറ്റായ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ടെന്ന് അതോറിറ്റി അറിയിച്ചു.
ഇത്തരം കേസുകൾ ഉണ്ടാകുന്നത് വളരെ വിരളമാണ് വാക്സിനേഷൻ എടുക്കാത്ത കുട്ടികൾക്ക് രോഗങ്ങൾ വരാനുള്ള സാധ്യത 100% വരെയാകാം, എന്നാൽ വാക്സിനേഷൻ എടുത്ത കുട്ടികളിൽ 2% കവിയില്ലെന്ന് എസ്എഫ്ഡിഎ വിശദീകരിച്ചു.