കാറിൽ ചാണകം പൂശി ഡോക്ടര്‍; വേനൽചൂടിൽ നിന്ന് രക്ഷനേടാനാണ് ചാണകം പൂശിയത്

0
2292

വേനൽചൂടിൽ നിന്ന് രക്ഷനേടാൻ
കാറിനുള്ളിലെ ചൂടു കുറയ്ക്കാന്‍ കാറിലാകെ ചാണകം പൂശി മധ്യപ്രദേശില്‍ നിന്നുള്ള ഹോമിയോ ഡോക്ടര്‍. മാരുതി ഓള്‍ട്ടോ 800ന്റെ ഉടമയായ ഹോമിയോ ഡോക്ടറാണ് സ്വന്തം കാറിനെ അടിമുടി ചാണകം കൊണ്ടു മൂടിയിരിക്കുന്നത്.

ഇതുകൊണ്ട് തനിക്ക് ഗുണമുണ്ടായെന്നാണ് ഹോമിയോ ഡോക്ടറുടെ അവകാശവാദം. കാറിലെ എ.സിയുടെ പ്രവര്‍ത്തനം ഇതോടെ കൂടുതല്‍ സുഗമമായെന്നും ചൂടില്‍ കുറവുണ്ടെന്നുമാണ് അദ്ദേഹം പറയുന്നു. 

ഹോമിയോ ഡോക്ടറുടെ കാര്‍ ഓള്‍ട്ടോ 800ന്റെ ബേസ് വേരിയന്റാണ്. കാറിന്റെ ബംപറിലും മുന്നിലേയും പിന്നിലേയും ലൈറ്റുകളിലും ഒഴികെ ചാണകം തേച്ചിട്ടുണ്ട്. ചൂടുകാലം കഴിഞ്ഞ് മഴ പെയ്യുമ്പോള്‍ തീര്‍ച്ചയായും ഈ ചാണകത്തിന്റെ ആവരണം ഇളകി പോവും.

കാറിന്റെ പെയിന്റു കൂടി പോകുമോയെന്ന് കാത്തിരുന്നു കാണേണ്ടി വരും. നേരത്തെ ഇത്തരത്തിൽ വാഹനത്തിൽ ചാണകം പൂശി നിരവധി പേർ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. പെയിന്റിന്റെ മുകളിൽ ചാണകം പൂശുന്നതുകൊണ്ട് ചൂടിൽ നിന്ന് ശമനം ലഭിക്കും എന്നാണ് ഇവർ പറയുന്നത്.

കനക് ന്യൂസിന്റെ യുട്യൂബ് ചാനലിലാണ് ചാണകം പൂശിയ വാർത്ത പ്രത്യക്ഷപ്പെട്ടത്. നമ്മുടെ ഉള്‍ഗ്രാമങ്ങളില്‍ മണ്ണു തറകളിലും വീടിന്റെ ചുമരുകളിലുമൊക്കെ ചാണകം തേക്കാറുണ്ട്. എങ്കിലും കാറിനുള്ളില്‍ ചൂടു കുറയാനായി പുറത്തു ചാണകം തേക്കുന്നത് വിചിത്രമായി തോന്നാം. ഇത്തരം വിചിത്രമായ സംഭവങ്ങള്‍ നേരത്തെയും റിപോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ടൊയോട്ട കൊറോള ആള്‍ട്ടിസ് ഇങ്ങനെ ചാണകം തേച്ചെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.