റിയാദ്: സഊദിയിൽ വാഹനമിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. വണ്ടൂർ കൂരാട് സ്വദേശി അബ്ദുൾ അസീസ് (47) ആണ് മരിച്ചത്. ഹജ്ജ് നിർവഹിക്കുന്നതിനായി കാൽനട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു അസീസ്. നടക്കുന്നതിനിടെ പുറകിൽ നിന്നെത്തിയ വാഹനമിടിച്ചാണ് അപകടമുണ്ടായത്. അൽ റാസിൽ ജോലി ചെയ്ത് വരികയായിരുന്നു അസീസ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഖസീം പ്രവിശ്യയിലെ അൽറസ്സിൽനിന്ന് 20 കിലോമീറ്റർ അകലെ റിയാദ് അൽഖബറക്ക് സമീപം റിയാദ്-മദീന എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ഭാര്യ: ഹഫ്സത്ത്
മക്കൾ: താജുദ്ദീൻ. മാജിദ് ശംസിയ റിയാദിൽ കുടുംബ സമേതം കഴിയുന്ന മകൾ ശംസിയ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടന്നു വരുന്നതായി ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും അൽ റാസ്സ് ഏരിയ കെ.എം.സി.സി യും അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




