ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നും കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു. അസുഖബാധിതനായിരുന്ന ഉദയ് എന്ന ചീറ്റയാണ് ചത്തത്. ചികിത്സയിൽ തുടരവേയായിരുന്നു മരണം എന്നാണ് വ്യക്തമാകുന്നത്. കുനോവിലെത്തിച്ച എട്ട് ചീറ്റപുലികളിൽ സാഷ എന്ന പെൺചീറ്റപ്പുലി വൃക്കരോഗം മൂലം നേരത്തെ ചത്തിരുന്നു.
പിന്നാലെയാണ് ഉദയുടെ മരണവാർത്ത എത്തുന്നത്.
മരണകാരണം ഇത് വരെ കണ്ടെത്താനായിട്ടില്ലെന്നാണ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജെ സ് ചൗഹാൻ അറിയിക്കുന്നത്. ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യയിലേക്ക്
അതേസമയം സാഷയുടെ വിയോഗത്തിന് പിന്നാലെ പെൺചീറ്റപ്പുലി ‘സിയായ’ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ സന്തോഷ വാർത്ത അധികൃതർ പുറത്തു വിട്ടിരുന്നു. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ചീറ്റകൾ ഇന്ത്യയിലെ കാലാവസ്ഥയുമായി ഇണങ്ങിയതിന്റെ തെളിവാണ് പെൺചീറ്റ പ്രസവിച്ചതെന്ന് ചീറ്റ കൺസർവേഷൻ പ്രൊജക്‌ട് അധികൃതർ പറഞ്ഞു.