കൊച്ചി: യാത്രക്കാരെ വലച്ച് വീണ്ടും എയർ ഇന്ത്യ. ദുബൈ-കൊച്ചി വിമാനമാണ് യാത്രക്കാർക്ക് പാരയായത്. ഇന്നലെ വൈകുന്നേരം 5.50 ന് പുറപ്പെടേണ്ട ഐ എക്സ് 4340 വിമാനമാണ് മണിക്കൂറുകൾ വൈകുന്നത്. വിമാനം ഇനിയും പറന്നുയർന്നില്ലെന്നാണ് വിവരം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏകദേശം 15 മണിക്കൂറായിട്ടും യാത്രയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്നാണ് യാത്രക്കാരുടെ ബന്ധുക്കൾ നൽകിയ വിവരം.
150-ലേറെ യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇടയ്ക്ക് വിമാനം പുറപ്പെടാനായി യാത്രക്കാരെ അകത്തു കയറ്റിയെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരുടെ പ്രയാസം ഉൾക്കൊള്ളുന്നുവെന്നും തകരാറുകൾ പരിഹരിച്ച് ഉടനെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്നും എയർ ഇന്ത്യ അധികൃതർ പ്രതികരിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




