ദമാം: പ്രവാസി വെൽഫയർ ദമാം റീജിയണൽ കമ്മിറ്റി ഈദ് ദിനത്തിൽ “ഈദിമ്പം-2023 എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ ദമാം റീജണൽ കമ്മറ്റി പ്രസിഡണ്ട്. അബ്ദുറഹീം തിരൂർക്കാട് പ്രവാസി വെൽഫെയർ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി. ഈസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷബീർ ചാത്തമംഗലം ആശംസ നേർന്നു.
വിവിധ ജില്ലാ കമ്മിറ്റികളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ, മുഹ്സിൻ ആറ്റശ്ശേരി കുട്ടികൾക്കായ് അവതരിപ്പിച്ച ഹണ്ടിംങ്ങ്, സാലിഹ് അറയ്ക്കൽ വിവിധ പാട്ടുകൾ കോർത്തിണക്കി അവതരിപ്പിച്ച മ്യൂസിക് ഇൻസ്ട്രുമെന്റൽ പരിപാടിയും സദസ്സിന് നവ്യാനുഭവമായി.
ജനറൽ കൺവീനർ ശരീഫ് കൊച്ചി,സിദ്ധീഖ് ആലുവ, ജംഷാദ് അലി കണ്ണൂർ, അബ്ദുള്ള സൈഫുദ്ദീൻ, ആഷിഫ് കൊല്ലം, ഹാരിസ് കൊച്ചി, ജമാൽ പയ്യന്നൂർ, അബ്ദുൽ ഖാദർ, എന്നിവർ നേതൃത്വം നൽകി. റഊഫ് ചാവക്കാട് സ്വാഗതവും ജനറൽ സെക്രട്ടറി ബിജു പുതുക്കളം നന്ദിയും പറഞ്ഞു.




