ജിദ്ദ: മക്കയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന കോഴിക്കോട് മാവൂര്‍ സ്വദേശിനി മക്കയില്‍ മരിച്ചു. കൊടക്കാട്ടകത്ത് അസ്ന (29) യാണ് മരിച്ചത്. മക്ക മെഡിക്കല്‍ സെന്ററിലെ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്ത് വരികയായിരുന്നു. ശനിയാഴ്ച രാവിലെ 10ന് മക്കയിലെ അല്‍നൂര്‍ ഹോസ്പിറ്റലില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തലവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യ സ്ഥിതി വഷളായതോടെ അല്‍നൂര്‍ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മക്കയില്‍ സെയില്‍സ് മാന്‍ ആയി ജോലി ചെയ്യുന്ന നൗഷാദ് ആണ് ഭര്‍ത്താവ്. 20 ദിവസം മാത്രം പ്രായമായ ഒരു ആണ്‍കുഞ്ഞടക്കം രണ്ട് ആണ്‍കുട്ടികളുണ്ട്. പരേതനായ കൊടക്കാട്ടകത്ത് കോയക്കുട്ടിയാണ് പിതാവ്. ഉമ്മ കദീജ മക്കയില്‍ ഉണ്ട്. മക്കള്‍: നുവൈസര്‍, മുഹമ്മദ്. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദ്ദേഹം മക്കയില്‍ ഖബറടക്കും
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക