റിയാദ്: കോട്ടക്കൽ തലകാപ്പ് മഹല്ല് – ജിദ്ദ കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം ചെറിയ പെരുന്നാൾ ദിനമായ വെള്ളിയാഴ്ച വൈകുന്നേരം ജിദ്ദയിൽ വെച്ച് നടന്നു. ബഗ്ദാദിയ്യ ഇംപീരിയൽ റസ്റ്റോറൻ്റിൽ വെച്ച് നടന്ന പരിപാടി നാട്ടിൽ നിന്നും വിസിറ്റിങ്ങിൽ ജിദ്ദയിലെത്തിയ തലകാപ്പ് മഹല്ല് വൈസ് പ്രസിഡൻറ് മുളഞ്ഞിപ്പുലാക്കൽ യാക്കൂബ് ഉദ്ഘാടനം ചെയ്തു. മഹല്ലിന്റെ ഉന്നമനത്തിനും പ്രവാസികളുടെ ക്ഷേമത്തിനുമായി ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്ത ജിദ്ദ കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. മഹല്ലിന്റെ ഐക്യത്തിനായി രാഷ്ട്രീയ – മതസംഘടന വ്യത്യാസം മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം കൂട്ടായ്മകളുടെ അനിവാര്യത കലുഷിതമായ കാലഘട്ടത്തിനനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. അൻവർ ഹുസൈൻ ഒളകര, ഡോ.ഹുസൈൻ മാതപ്പുലാൻ എന്നിവർ അതിഥികളായി പങ്കെടുത്ത് സംസാരിച്ചു. പരിപാടിയിൽ നമ്പ്രത്തൊടി ഇബ്റാഹീം ഹാജി അദ്ധ്യക്ഷനായിരുന്നു.

റിപ്പോർട്ട് ഐക്യ ഖണ്ഡേന പാസ്സാക്കുകയും പഴയ കമ്മിറ്റി പിരിച്ച് വിട്ട് പുതിയ കമ്മിറ്റി തിരഞ്ഞെടുക്കുകയും ചെയ്തു. അബ്ദുൽ കരീം പെരുവൻ കുഴി പ്രാർത്ഥന നടത്തി. നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും സഹൂദ് മേലേതിൽ നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റി ഭാരവാഹികൾ:
പ്രസിഡൻ്റ്: അബ്ദുൽ കരീം പെരുവൻ കുഴി,
വൈസ് പ്രസിഡന്റുമാർ: റഷീദ് പറമ്പിൽ, ജാഫർ പറമ്പിൽ, ജനറൽ സെക്രട്ടറി: സഹൂദ് മേലേതിൽ, ജോയിൻ്റ് സെക്രട്ടറിമാർ: ഫദ്ൽ കടവണ്ടി, ഹൈദർ അലി പാല,
ട്രഷറർ: മുഹമ്മദ് റാസിൽ ഒളകര