മക്ക: സഊദി ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദയിലെ അൽ-സലാം കൊട്ടാരത്തിൽ
ഈദ് നമസ്കാരത്തിൽ പങ്കെടുത്തു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ മക്ക ഹറം പള്ളിയിലാണ് നമസ്ക്കാരം നിർവഹിച്ചത്.

രാജാവിന്റെ ഉപദേഷ്ടാവ് അമീർ ഫൈസൽ ബിൻ സഊദ് ബിൻ മുഹമ്മദ്, ജിദ്ദ ഗവർണർ അമീർ സൗദ് ബിൻ അബ്ദുല്ല ബിൻ ജലാവി, മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദർ ബിൻ സുൽത്താൻ എന്നിവരും മന്ത്രിമാരും രാജകുടുംബത്തിൽ പെട്ട നിരവധി പേരും രാജാവിനോടൊപ്പം നമസ്കാരത്തിൽ പങ്കെടുത്തു.
റോയൽ കോർട്ട് ഉപദേഷ്ടാവ് ഡോ. അബ്ദുൽ അസീസ് ബിൻ അലി ബിൻ നൂഹിന്റെ നേതൃത്വത്തിലായിരുന്നു അൽ-സലാം കൊട്ടാരത്തിലെ ഈദ് പ്രാർഥന.




