റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വർഷം നടക്കുന്ന ചെറിയ പെരുന്നാൾ നിസ്ക്കാര സമയ പട്ടിക സഊദി മതകാര്യ വകുപ്പ് പ്രസിദ്ധീകരിച്ചു. ഓരോ പ്രദേശത്തെയും സൂര്യോദയം കഴിഞ്ഞ് 15 മിനുട്ട് പിന്നിട്ടാൽ നിസ്കാര സമയം ആയിരിക്കുമെന്ന് നേരത്തെ തന്നെ ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മക്കയിൽ 6.12, മദീനയിൽ 6.09, റിയാദിൽ 5.41, ജിദ്ദ 6.15, ബൂറൈദ 5.50, ദമാം 5.25, അബ്ഹ 6.04, തബൂക്ക് 6.17. ഹായിൽ 5.58, അറാർ 5.57, ജിസാൻ 6.05, നജ്രാൻ 5.58, അൽബാഹ 6.06, സകാക 6.01. എന്നിങ്ങനെയാണ് ഈദ് നമസ്ക്കാര സമയം. മക്ക പ്രവിശ്യയിലെ വിവിധ ഗവർണ്ണറേറ്റുകളിലെ ഈദ് നമസ്ക്കാര സമയം ഇങ്ങനെയാണ്. തുർബ: 06.05, അൽ ഖുർമ 06.02, റാനിയ 06:00, അൽ കാമിൽ 06.11, മൈസാൻ 06.08, ബുഹൈറ 06.12,
ജിദ്ദ 06.15, തായിഫ് 06.10, ഖുലൈസ് 06.14, അദം 06.08.
അതേസമയം, ഈദുൽ ഫിത്വർ പ്രാർത്ഥനകൾ പള്ളികളിൽ നടത്തണമെന്നും മഴ പ്രതീക്ഷിക്കുന്ന നഗരങ്ങളിലെയും പ്രവിശ്യകളിലെയും ഈദ് ഗാഹ് മൈതാനങ്ങളിൽ പെരുന്നാൾ നിസ്കാരം നടത്തരുതെന്നും ഇസ്‌ലാമിക കാര്യ മന്ത്രാലയം നിർദേശിച്ചു. ഈദ് ദിനത്തിൽ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും മഴ ഉണ്ടാകുമെന്നാണ് പ്രവചനം. അതിനാൽ, വകുപ്പ് പുറപ്പെടുവിച്ച മഴ സംബന്ധമായ അറിയിപ്പുകൾ പിന്തുടരണമെന്ന് മന്ത്രാലയ ബ്രാഞ്ചുകൾക്ക് മന്ത്രാലയം നിർദേശങ്ങൾ നൽകി. മഴ പ്രതീക്ഷിക്കുന്ന ഇത്തരം നഗരങ്ങളിലും പ്രവിശ്യകളിലും പള്ളികളിൽ മാത്രമായിരിക്കണം ഈദ് പ്രാർത്ഥനകൾ നടത്തുന്നതെന്നും തുറന്ന സ്ഥലങ്ങളിൽ (ഈദ് ഗാഹുകൾ) പെരുന്നാൾ നിസ്കാര, പ്രാർത്ഥനകൾ നടത്തരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
സഊദിയെ കൂടാതെ, ഖത്തർ, യു എ ഇ, ബഹ്‌റൈൻ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ച തന്നെയാണ് ഈദുൽ ഫിത്വർ. അതേ സമയം മാസപ്പിറവി ദർശിക്കാത്തതിനാൽ ഒമാനിൽ വെള്ളിയാഴ്ച 30 നോമ്പ് പൂർത്തിയാക്കി ശനിയാഴ്ചയായിരിക്കും ഈദ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




