റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തിൽ മംഗലാപുരം സ്വദേശി മരണപ്പെട്ടു. ദക്ഷിണ കന്നഡ കൊട്ടേകാനി സ്വദേശി സിറാജുദ്ദീന്‍ (30) ആണ് മരിച്ചത്. റിയാദ് ബത്ഹക്കടുത്ത ദബാബ് സ്ട്രീറ്റില്‍ വെച്ചാണ് സംഭവം. ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. കൂടെയുണ്ടായിരുന്ന ഉപ്പള സ്വദേശി മുഹമ്മദ് അയാസിനെ സാരമായ പരിക്കുകളോടെ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6.30നാണ് സംഭവം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മഗ്‌രിബ് നിസ്‌കാരത്തിന് മസ്ജിദിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുമ്പോള്‍ അമിത വേഗതയിലെത്തിയ കാര്‍ രണ്ടുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സിറാജുദ്ദീന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഖാസിം സൈനബ ദമ്പതികളുടെ മകനാണ്.
അനന്തരനടപടികളുമായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




