ഒമാൻ ഒഴികെ ഗൾഫ് നാടുകളിൽ നാളെ ചെറിയ പെരുന്നാൾ

0
2555

റിയാദ്: ഗൾഫ് നാടുകളിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായി. എന്നാൽ, ഒമാനിൽ പിറവി ദൃശ്യമായില്ല. ഇതോടെ ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങൾ നാളെ (വെള്ളി) ചെറിയ പെരുന്നാൾ ആഘോഷിക്കും. ശവ്വാൽ മാസം കണ്ടതോടെ സഊദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ 29 മാത്രമാണ് ലഭിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ, ഒമാൻ റമദാൻ 30 പൂർത്തീകരിച്ചു ശനിയാഴ്ച ഈദുൽ ഫിത്വർ ആഘോഷിക്കും.

സഊദിയിൽ ശവ്വാൽ അമ്പിളി കാണാൻ കഴിഞ്ഞതായി മാസപ്പിറവി നിരീക്ഷകർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എങ്കിലും സുപ്രീം കോടതിയുടെ അന്തിമ പ്രഖ്യാപനം വന്നിട്ടില്ല. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകും.

വ്യഴാഴ്ച മാസപ്പിറവി ദർശിക്കാത്തതിനെത്തുടർന്ന് ലോകത്തെ വിവിധ രാജ്യങ്ങളും ശനിയാഴ്ച ശവ്വാൽ ഒന്ന് ആയി ഉറപ്പിച്ചു. ആസ്ത്രേലിയ, സിംഗപൂൂർ, ജപ്പാൻ, തായ്ലാന്റ്, മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണൈ എന്നീ രാജ്യങ്ങൾ ആണ് ശനിയാഴ്ച ചെറിയ പെരുന്നാൾ ആയി ഉറപ്പിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക