സുഡാനിൽ സഊദി എയറിന് നേരെ നടന്നത് വെടിവെപ്പ്; സംഭവം വിമാനം റിയാദിലേക്ക് പറക്കാൻ ഒരുങ്ങുന്നതിനിടെ, യാത്രക്കാർ സുരക്ഷിതർ

0
3055

റിയാദ്: സുഡാനിലെ ഖാർതൂമിൽ സഊദി എയർലൈൻസ് വിമാനത്തിന് നേരെ നടന്ന അക്രമ സംഭവങ്ങളുടെ വിശദ വിവരങ്ങൾ സഊദി എയ്ർലയൻസ് കമ്പനി പുറത്ത് വിട്ടു. സുഡാനിലെ ഖാർത്തൂം വിമാനത്താവളത്തിൽ നിന്ന് റിയാദിലെക്ക് വരാനായി തയാറായി നിൽക്കുന്നതിനിടെയാണ് അപകടം. തങ്ങളുടെ ഒരു വിമാനം റിയാദിലേക്കുള്ള മടക്ക വിമാനത്തിന് തയ്യാറെടുക്കുന്നതിനിടെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിവെപ്പുണ്ടായതായി സഊദി എയർലൈൻസ് ഇന്ന് (ശനിയാഴ്ച) അനുബന്ധ പ്രസ്താവനയിൽ പറഞ്ഞു,

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തിന് നേരെ നടന്ന വെടിയേറ്റതിനെ തുടർന്ന് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചുവെന്ന് വ്യക്തമാക്കിയ കമ്പനി, ജീവനക്കാരും യാത്രക്കാരും വിമാനത്തിൽ ഉണ്ടായിരുന്നുവെങ്കിലും സുരക്ഷിതരാണെന്നും അറിയിച്ചു. കമ്പനിയുടെ എമർജൻസി കോ-ഓർഡിനേഷൻ സെന്റർ വിമാനത്താവളത്തിലെ നാവിഗേറ്റർമാരെയും സൗദി എയർലൈൻസിലെ ജീവനക്കാരെയും സുഡാനിലെ സഊദി എംബസിയെയും മറ്റ് ഔദ്യോഗിക അധികാരികളെയും ബന്ധപ്പെട്ട് കാര്യങ്ങളുടെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.

വിമാനത്തിലെ എല്ലാ അംഗങ്ങളും സുഡാനിലെ എംബസിയിൽ എത്തിയതായി കമ്പനി സ്ഥിരീകരിച്ചു. അതേസമയം ആകാശത്തുണ്ടായിരുന്ന സുഡാനിലേക്കുള്ള വിമാനങ്ങൾ തിരിച്ചു വിളിക്കുകയും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി സുഡാനിലേക്കും തിരിച്ചുമുള്ള വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചു.

ഖാര്‍ത്തൂം വിമാനത്താവളത്തില്‍ വെച്ച് വെടിവെപ്പുണ്ടായ സഊദിയ വിമാനത്തിലെ ജീവനക്കാരും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരായ സൗദി പൗരന്മാരും സുഡാനിലെ സൗദി എംബസിയില്‍.

സഊദി അറേബ്യൻ എയർലൈൻസ് തങ്ങളുടെ എയർബസ് (4330) വിമാനങ്ങളിലൊന്നായ ഫ്ലൈറ്റ് നമ്പർ (59458) വിമാനത്തിനു നേരെ ആക്രമണം ഉണ്ടായടായി നേരത്തെ അറിയിച്ചിരുന്നു. ഇന്ന് ശനിയാഴ്ച രാവിലെ 7:30 ന് റിയാദിലേക്ക് പറന്നുയരുന്നതിന് തൊട്ടു മുമ്പ് ഖർത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഒരു അപകടം സംഭവിച്ചത്. സഊദിയിലെ മറ്റു വിമാനകമ്പനികളായ ഫ്ലൈ നാസും ഫ്ലൈ അദീലും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഖർത്തൂം വിമാനത്താവളത്തിലേക്കും പുറത്തേക്കും ഉള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു. ഖാർത്തൂമിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, എല്ലാ വിവരങ്ങളും പിന്നീട് യാത്രക്കാരെ അറിയിക്കും, കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർക്ക് ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടാമെന്നും കമ്പനികൾ അറിയിച്ചു.

അതിന്റെ ഭാഗമായി, ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, ദമാം കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട്, റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവയുടെ അഡ്മിനിസ്‌ട്രേഷനുകൾ ഖർത്തൂം ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാരോട് അവരുടെ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പരിശോധിക്കാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് കാരിയറുകളുമായി ആശയവിനിമയം നടത്താൻ ആവശ്യപ്പെട്ടു.

അതേസമയം, സുഡാനിലെ സൈനിക ഘടകത്തോടും എല്ലാ രാഷ്ട്രീയ നേതാക്കളോടും സംയമനം പാലിക്കാൻ സഊദി അറേബ്യ ആവശ്യപ്പെട്ടു. സംഭാഷണം, സംയമനം, അണികളെ ഒന്നിപ്പിക്കൽ എന്നിവക്ക് മുൻഗണന നൽകണമെന്നും സഊദി ആവശ്യപ്പെട്ടു. സുഡാനും അവിടുത്തെ സഹോദര ജനങ്ങൾക്കും രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക വീണ്ടെടുപ്പും അഭിവൃദ്ധിയും കൈവരിക്കുന്ന രാഷ്ട്രീയ പ്രഖ്യാപനത്തിലെത്താൻ ലക്ഷ്യമിട്ടുള്ള ഉടമ്പടി ഉൾപ്പെടെ സമവായം പൂർത്തീകരിക്കുന്നതിന് സംഭാവന ചെയ്യുന്ന വിധത്തിൽ കാര്യങ്ങൾ ഉണ്ടാവണമെന്നും സഊദി അറേബ്യ ആവശ്യപെട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക