ഒരു മണിക്കൂറിനുള്ളിൽ 3000-ലധികം പുഷ്-അപ്പുകൾ, ലോക റെക്കോർഡ് തിരുത്തി കുറിച്ച് ഒരു പൗരൻ

0
1505

ഓസ്ട്രേലിയ: നമ്മുടെ ശരീരത്തിന് ഏറ്റവും മികച്ച വ്യായാമങ്ങളിലൊന്നാണ് പുഷ്-അപ്പുകൾ. ഒരു ഫുള്‍ വർക്ക്ഔട്ട് ഇഫക്റ്റ് പുഷ്-അപ്പുകൾ കൊണ്ട് കൈവരിക്കാനാകും. 100 പുഷ്-അപ്പുകൾ ചെയ്യാൻ എത്രമാത്രം ബുദ്ധിമുട്ടുണ്ടെന്ന് നമ്മിൽ പലർക്കും അറിയാം.

എന്നാൽ ഇപ്പോൾ ഒരു മണിക്കൂറിനുള്ളിൽ 3000-ലധികം പുഷ്-അപ്പുകൾ ചെയ്ത് ലോക റെക്കോർഡ് തിരുത്തിയിരിക്കുകയാണ് ഒരു ഓസ്ട്രേലിയൻ പൗരൻ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ നിന്നുള്ള ലൂക്കാസ് ഹെൽംകെ(33) {Lucas Helmke} ആണ് ഈ റെക്കോർഡ് സ്ഥാപിച്ചത്.

ഒരു മിനിറ്റിൽ 53 ശരാശരിൽ, 3,206 പുഷ്-അപ്പുകൾ പൂർത്തിയാക്കിയാണ്, ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ പുഷ് അപ്പുകൾ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ്സ് (Guinness World Records) ലൂക്കാസ് സ്വന്തമാക്കിയത്. 2022 ഏപ്രിലിൽ മറ്റൊരു ഓസ്‌ട്രേലിയക്കാരനായ ഡാനിയൽ സ്‌കാലി (3,182) സ്ഥാപിച്ച റെക്കോർഡാണ് ലൂക്കാസ് പഴങ്കഥയാക്കിയത്. തന്റെ ഒരു വയസ്സുള്ള മകന് പ്രചോദനം നൽകാനും അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുന്നതിനും വേണ്ടിയാണ് റെക്കോർഡിന് ശ്രമിച്ചതെന്ന് ലൂക്കാസ് പറഞ്ഞു.