ഗൃഹപ്രവേശത്തിനായി നാട്ടിലെത്തിയ പ്രവാസി അപകടത്തിൽ മരിച്ചു

0
2623

റിയാദ്: ഗൃഹപ്രവേശത്തിനായി അവധിക്ക് നാട്ടിലെത്തിയ പ്രവാസി അപകടത്തില്‍ മരിച്ചു. കൊല്ലം കൊട്ടിയം പേരയം ശ്യാം നിവാസിൽ ശ്യാം കുമാർ (36) ആണ് മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ വീട്ടിലേക്കുള്ള ഫർണിച്ചർ വാങ്ങി മടങ്ങവേയാണ് അപകടമുണ്ടായത്. ശ്യാംകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ലോറിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 2.30-ഓടെ തഴുത്തല പി.ജെ. ജങ്ഷനിലായിരുന്നു അപകടം സംഭവിച്ചത്.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയ ശ്യാം കുമാറിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ തന്നെ മരണം സംഭവിക്കുകയായിരുന്നു. റിയാദിൽ ഒരു കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു ശ്യാംകുമാര്‍.

കഴിഞ്ഞ 11 വർഷമായി സഊദിയിലുള്ള ശ്യാംകുമാർ റിയാദിലെ മലസിലാണ് താമസിച്ചിരുന്നത്. ഏപ്രിൽ ഏഴിനാണ് ഗൃഹപ്രവേശത്തിനായി നാട്ടിലേക്ക് പോയത്. പത്തിനായിരുന്നു ഗൃഹപ്രവേശം. ഭാര്യ: നയന. മക്കൾ: ആദിദേവ്, ആദികേശ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക