ശക്തമായ കാറ്റില്‍ ബുറൈദയില്‍ കനത്ത നാശനഷ്ടം; കല്ലുകളും മറ്റും പതിച്ച് നിരവധി കാറുകൾ തകർന്നു

0
2758

റിയാദ്: ശക്തമായ കാറ്റില്‍
ബുറൈദയില്‍ കനത്ത നാശനഷ്ടം. ഒരു കെട്ടിടത്തിന്റെ മുന്‍ഭാഗം അടര്‍ന്ന് വീണ് താഴെ നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ പതിച്ചു. കല്ലുകളും മറ്റും പതിച്ച് നിരവധി കാറുകളാണ് തകര്‍ന്നത്. ഇതിന്റെ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

കാറ്റുകാരണമാണ് കെട്ടിടത്തിന്റെ മുന്‍ഭാഗം തകര്‍ന്നത്. എന്നാല്‍ ആര്‍ക്കും പരിക്കില്ല.
അല്‍ഖസീം അടക്കം വിവിധ പ്രദേശങ്ങളില്‍ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഇന്നലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.