സഊദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

0
2686

ഖമീസ് മുഷൈത്ത്: സഊദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ബിഷക്കടുത്ത് ഖൈബര്‍ ജനൂബില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ചേര്‍ത്തല കുറ്റിയത്തോട് സ്വദേശി തറയില്‍ അബ്ദുല്‍ സലാം(56) ആണ് മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇദ്ദേഹം ഓടിച്ച കാറും പിക്കപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അറേബ്യന്‍ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയില്‍ ഗാലക്‌സി വിഭാഗം സെയില്‍സ്മാനാണ്. ഇരുപത് വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. രണ്ട് മക്കളുണ്ട്.

മകള്‍ തസ്‌നീഹ് സുല്‍ത്താന കഴിഞ്ഞ ദിവസമാണ് വിസിറ്റ് വിസയില്‍ സൗദിയില്‍ എത്തിയത്. പിതാവ് കൊച്ചുമുഹമ്മദ്. മാതാവ്: സഹറത്ത്. ഭാര്യ റാബിയ. മരുമകന്‍ സില്‍ജാന്‍ ഖമീസില്‍ തന്നെ എസ്.ടി.സി ജീവനക്കാരനാണ്.

സഹോദരന്‍ അബ്ദുല്‍ ലത്തീഫ്(ജീസാന്‍) അപകട വിവരമറിഞ്ഞ് ഖമീസിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം ഖമീസ് മദനി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക