അൽമറാഇ കമ്പനിയുടെ ലാഭത്തിൽ വൻ കുതിപ്പ്; ഈ വർഷം ആദ്യപാദത്തിൽ 51 ശതമാനം വർധനവ്

0
2069

റിയാദ്: സഊദിയിലെ പ്രമുഖ പാൽ ഉൽപ്പന്ന കമ്പനിയായ അൽ മറാഇ കമ്പനിയുടെ ലാഭത്തിൽ വൻ വർധനവ്. 2023 ലെ നടപ്പുവർഷത്തിന്റെ ആദ്യ പാദത്തിൽ ലാഭം ഏകദേശം 636 ദശലക്ഷം റിയാലായി ഉയർന്നു. 51 ശതമാനം ആണ് വർധനവ്. 2022 ലെ അതേ കാലയളവിൽ നേടിയ 422.5 ദശലക്ഷം റിയാലായിരുന്നു ലാഭം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലി5ക്ക് ചെയ്യുക

ആദ്യ പാദത്തിൽ റമദാൻ മാസത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട നേട്ടങ്ങൾ നടപ്പ് പാദത്തിലെ ലാഭം വർധിച്ചതാണ് കാരണമെന്ന് കമ്പനി അറിയിച്ചു. 149 ദശലക്ഷം റിയാൽ എടുത്ത ഭക്ഷ്യ സുരക്ഷാ നടപടികൾക്ക് പകരമായി (ഒറ്റത്തവണ) ഇത് കൂടി വന്നതും ലാഭം ഉയരാൻ കാരണമായി.

കമ്പനിയുടെ സാധാരണ, ക്രമീകരിച്ച ലാഭ വളർച്ച 16 ശതമാനം വർദ്ധിച്ചതും വരുമാനം 9 ശതമാനം വർദ്ധിച്ചതും കമ്പനി ചൂണ്ടികാട്ടി. കൂടാതെ, പ്രവർത്തന ലാഭം 19 ശതമാനം, അറ്റാദായം 16 ശതമാനം, ഡയറി, ജ്യൂസ് മേഖലയുടെ ലാഭം 8 ശതമാനം, ബേക്കറി മേഖലയുടെ ലാഭം 29 ശതമാനം എന്നിങ്ങനെയും വർധനവ് രേഖപ്പെടുത്തിയതായും കമ്പനി അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലി5ക്ക് ചെയ്യുക