പവിത്രമാകുന്ന മക്ക ഹറം അതിർത്തി വ്യക്തമാക്കുന്ന മാപ്പ് പുറത്തിറക്കി; പ്രാർത്ഥനക്ക് മുൻഗണന വിവിധ കാര്യങ്ങൾക്ക് പൂർണ്ണ നിരോധനം

0
2720

മക്ക: പവിത്രമാകുന്ന മക്ക ഹറം അതിർത്തി വ്യക്തമാക്കുന്ന ചിത്രം പുറത്ത് വിട്ട് ഹജ്ജ് ഉംറ മന്ത്രാലയം. പ്രാർത്ഥനക്ക് മുൻഗണന നൽകുകയും വേട്ടയാടൽ ഉൾപ്പെടെ വിവിധ കാര്യങ്ങൾക്ക് പൂർണ്ണ നിരോധനവും ഉള്ള പവിത്രമായ ഹറം അതിർത്തിയാണ് ചിത്രം പുറത്തിറക്കി മന്ത്രാലയം വിശദീകരിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹറം പള്ളിയുടെ നാല് വശങ്ങളിൽ നിന്നും കിലോമീറ്ററുകൾ കൊണ്ട് വ്യക്തമാക്കുന്ന അതിരുകൾ ഭൂപടത്തിലൂടെ മന്ത്രാലയം വ്യക്തമാകുന്നുണ്ട്. ഈ അതിർത്തിക്കുള്ളിൽ നിസ്കരിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും ഗ്രാൻഡ് മസ്ജിദിൽ പ്രാർത്ഥിക്കുന്നതിന് തുല്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

ഭൂപടമനുസരിച്ച്, ഗ്രാൻഡ് മസ്ജിദിന് വടക്ക് 5 കിലോമീറ്റർ വരെ അതായത് ആയിഷ പള്ളി എന്നറിയപ്പെടുന്ന പള്ളി വരെയും തെക്ക് 20 കിലോമീറ്റർ അകലെയുള്ള അറഫ മഷ്അർ വരെയും അതിരുകൾ നീളുന്നുണ്ട്. പടിഞ്ഞാറ് മക്കയിലെ ഗ്രേറ്റ് മസ്ജിദിന്റെ അതിർത്തികൾ 18 കിലോമീറ്റർ അകലെയുള്ള ഹുദൈബിയ്യ ജില്ലയിലേക്ക് വ്യാപിപ്പിക്കുന്നു. കിഴക്ക് 14.5 കിലോമീറ്റർ ദൂരത്തേക്കും വ്യാപിച്ച് കിടക്കുന്നതാണ് ഹറം അതിർത്തി. ഈ അതിർത്തിക്കുള്ളിൽ വേട്ടയാടുന്നതും ചെടികൾ മുറിക്കുന്നതും നഷ്ടപ്പെട്ട വസ്തുക്കൾ എടുക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് നിരോധനമുണ്ട്.

മാത്രമല്ല, മക്കയിലെ പവിത്രമായ ഹറം പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനു സമാനമായ പ്രതിഫലവും ഈ അതിർത്തികൾക്കുള്ളിൽ നിന്നുള്ള പ്രാർത്ഥനക്ക് ലഭിക്കും. ഗ്രാൻഡ് മോസ്കിന് പുറമെ, മക്കയിലെ ഗ്രാൻഡ് മോസ്‌കിന്റെ അതിരുകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന മസ്ജിദുകളിൽ അനായാസമായും ശാന്തമായും പ്രാർത്ഥനകൾ നടത്തുന്ന തീർഥാടകർക്ക് അവരുടെ വിശാലതയ്ക്ക് മന്ത്രാലയം നന്ദി പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക