റിയാദ്: സ്പോൺസറുടെ കീഴിൽ അല്ലാതെ സ്വയം തൊഴിൽ ചെയ്യുന്ന പ്രവാസിയെ കാത്തിരിക്കുന്നത് 3 വിധത്തിലുള്ള കടുത്ത ശിക്ഷയെന്ന് സഊദി ജവാസാത് വീണ്ടും മുന്നറിയിപ്പ് നൽകി. ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് നൽകുന്ന മുന്നറിയിപ്പ് സന്ദേശത്തിലാണ് സ്വയം തൊഴിൽ ചെയ്യുന്ന പ്രവാസികൾക്കുള്ള പിഴയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ പുതുക്കിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്പോൺസർക്ക് കീഴിൽ അല്ലാതെ പുറത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്ക് 50,000 റിയാൽ വരെ പിഴയും 6 മാസം വരെ തടവും സഊദിയിൽ നിന്ന് നാടുകടത്തലും ഉൾപ്പെടുന്നതതടക്കമുള്ള ശിക്ഷയാണ് ചുമത്തുകയെന്നാണ് പാസ്സ്പോർട്ട് ഡയറക്ടറേറ്റ് (ജവസാത്) വ്യക്തമാക്കിയത്.
ഇത്തരത്തിൽ റെസിഡൻസി, അതിർത്തി സുരക്ഷാ സംവിധാനങ്ങൾ ലംഘിക്കുന്നവരെ കുറിച്ച് അധികൃതരിൽ വിവരം അറിയിക്കാനും അആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ മക്ക, റിയാദ് മേഖലകളിൽ നിന്ന് 911 എന്ന നമ്പറിലും സഊദിയുടെ ബാക്കി പ്രദേശങ്ങളിൽ ണി നിന്ന് 999 എന്ന കേന്ദ്രീകൃത നമ്പറിലും ആണ് പരാതികൾ നൽകേണ്ടതെന്ന് ജവാസാത് അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




