സഊദിയിൽ കാറുകൾ മുഖാമുഖം കൂട്ടിയിടിച്ച് തീപിടിച്ച് കുടുംബത്തിലെ 5 പേർ ഉൾപ്പെടെ 6 പേർ ദാരുണ മരണം

0
2674

വാഹനം പൂർണ്ണമായി തകർന്ന നിലയിലാണ്

റിയാദ്: സഊദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 5 പേർ ഉൾപ്പെടെ 6 പേർ മരിച്ചു. അബൂഅരീഷിലാണ് ദാരുണമായ അപകടം നടന്നത്. അബു അരിഷ് റോഡിൽ സ്ഥിതി ചെയ്യുന്ന ഇസ്‌കാൻ അൽ ഹസ്മയിലെ വാദി അൽ റബാഹിൽ ആണ് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരേ കുടുംബത്തിലെ 5 പേർ ഉൾപ്പെടെ 6 പേർ മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബുധനാഴ്‌ച പുലർച്ചെയാണ്‌ അതി ദാരുണ അപകടമുണ്ടായതെന്ന്‌ ഔദ്യോഗിക റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. എതിർദിശയിൽ വാഹനമോടിച്ചതും അമിത വേഗതയും കാരണം മുഖാമുഖം കൂട്ടിയിടിച്ച്‌ ഒരു വാഹനത്തിന്‌ തീപിടിക്കുകയായിരുന്നു. ഈ കാറിൽ ഉണ്ടായിരുന്ന കുടുംബത്തിലെ ഡ്രൈവറും ഭാര്യയും രണ്ട് കുട്ടികളും ഒരു പെൺകുട്ടിയുമാണ് മരണപെട്ടത്. തീപിടുത്തത്തിൽ ഇവർ പൊള്ളാലേറ്റാണ് മരിച്ചത്. ഒരു കുട്ടിയുൾപ്പെടെ 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ ഹസ്മ ഹൗസിംഗിലേക്ക് പോകുകയായിരുന്നു കുടുബം.

മരിച്ചവരും പരിക്കേറ്റവരും ഉൾപ്പെടെ 9 പേരെ സംഭവ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റി. അവരിൽ 5 പേരെ അഹദ് അൽ മസർഹ ആശുപത്രിയിലേക്കും 4 പേരെ അബു ആരിഷ് ജനറൽ ആശുപത്രിയിലേക്കുമാണ് മാറ്റിയത്.

മരണപ്പെട്ട കുടുംബാംഗങ്ങളുടെ മയ്യത്തുകൾ വൻ ജനാവലിയുടെ സാനിധ്യത്തിലാണ് ഖബ്റടക്കിയത്. അബൂഅരീഷ് ഗ്രാമത്തിലെ ജനങ്ങൾക്ക് ഇത് വൻ ആഘാതമായി മാറി. മരിച്ചവരിൽ ഒരാളുടെ സഹോദരൻ കഴിഞ്ഞ വർഷം സമാനമായ അപകടത്തിൽ തന്നെയാണ് മരണപ്പെട്ടത്. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകട സ്ഥലത്ത് നിന്നുള്ള ഫോട്ടോ താഴെ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്ന നിലയിൽ
അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്ന നിലയിലാണ്.