ഈദുൽഫിത്ർ 21ന് ആകാൻ സാധ്യത

0
3320

അബുദാബി: ഏപ്രിൽ 21ന് ഈദുൽ ഫിത്ർ
ആകാൻ സാധ്യതയെന്ന് യുഎഇ ജ്യോതി ശാസ്ത്രജ്ഞൻ. റമദാനിലെ പൗർണമി ഏപ്രിൽ 20ന് വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 8.36ന് ആയിരിക്കും.

അതേസമയം ശവ്വാൽ ചന്ദ്രിക ഏപ്രിൽ 20ന് രാവിലെ 8.13ന് പ്രത്യക്ഷപ്പെട്ട് സൂര്യാസ്തമയത്തിനു ശേഷം 22 മിനിറ്റ് കഴിഞ്ഞ് അപ്രത്യക്ഷമാകുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. പെരുന്നാൾ 21നാണെന്ന് യുഎഇ സർക്കാർ പ്രഖ്യാപിച്ചാൽ 24 വരെ 4 ദിവസം അവധിയായിരിക്കും.