ഇത്തവണ സഊദിയിൽ ലഭിച്ചത് 32 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മഴ

0
1210

റിയാദ്: ഇത്തവണ സഊദിയിൽ ലഭിച്ചതു കഴിഞ്ഞ 32 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തോതിലുള്ള രണ്ടാമത്തെ മഴ.

നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) യാണ് ഇക്കാര്യം അറിയിച്ചത്.1991-20 കാലയളവിനെ അപേക്ഷിച്ചു സാധാരണ നിരക്കിനേക്കാൾ ഉയർന്ന മഴയാണു ജനുവരിയിൽ ലഭിച്ചത്. കഴിഞ്ഞ ജനുവരിയിൽ അൽ ഖാസിം സ്റ്റേഷനിൽ പെയ്ത മഴയുടെ അളവ് 122.7 മില്ലിമീറ്ററാണ്. 2023 ജനുവരിയിലെ മഴയുടെയും താപനിലയുടെയും കാലാവസ്ഥാ റിപ്പോർട്ട് വെളിപ്പെടുത്തുന്നതിനിടയിലാണ് എൻസിഎമ്മിന്റെ പ്രഖ്യാപനം. രാജ്യത്തെ മിക്ക സ്റ്റേഷനുകളിലും സാധാരണയുള്ളതിനേക്കാൾ ഉയർന്ന മഴ രേഖപ്പെടുത്തിയിട്ടുണ്ട്.