റിയാദ്: വ്യാജ ഉംറ പ്രചാരണം നടത്തി തട്ടിപ്പ് നടത്തിയതിന് 8 പ്രവാസികളെ റിയാദ് മേഖല പോലീസ് അറസ്റ്റ് ചെയ്തു.
8 പ്രവാസികളും ഇന്ത്യൻക്കാരാണെന്നും റസിഡൻസി (ഇഖാമ) സമ്പ്രദായവും തൊഴിൽ നിയമങ്ങളും ലംഘിച്ചവരാണെന്നും പോലീസ് പറഞ്ഞു. ഓഫീസ് കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. വ്യാജ ഉംറ പ്രചാരണം നടത്തുന്നതിന് പ്രതികൾ ഉപയോഗിച്ച പ്രിന്റിംഗ് മെഷീനുകളും മറ്റും കണ്ടെടുത്തു.
8 പ്രതികളുടെ അറസ്റ്റ് റിയാദ് പോലീസ് സ്ഥിരീകരിച്ചു, അവർക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിച്ചു. തുടർന്ന് ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.




