അ​വ​ധി​ക്കാ​ലം; നാ​ട്ടി​ൽ​നി​ന്നു​ള്ള വി​മാ​ന​നി​ര​ക്ക് കുത്ത​നെ ഉ​യ​ർ​ന്നു

0
2022

മ​നാ​മ: നാ​ട്ടി​ൽ​നി​ന്നു​ള്ള വി​മാ​ന​നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ന്നു. കൊ​ച്ചി​യി​ൽ​നി​ന്ന് ബ​ഹ്റൈ​നി​ലേ​ക്കു​ള്ള കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്ക് മു​പ്പ​തി​നാ​യി​ര​മാ​യി ഉ​യ​ർ​ന്നു. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​ക്കും ഉ​യ​ർ​ന്നു.

അ​വ​ധി​ക്കാ​ല​ത്ത് നി​ര​ക്ക് ഉ​യ​രാ​നു​ള്ള സാ​ധ്യ​ത മു​ൻ​കൂ​ട്ടി ക​ണ്ട് പ​ല​രും നേ​ര​ത്തേ ടി​ക്ക​റ്റ് എ​ടു​ത്താ​ണ് യാ​ത്ര​ചെ​യ്യു​ന്ന​ത്. എ​ൺ​പ​ത് ശ​ത​മാ​നം ടി​ക്ക​റ്റു​ക​ളും സീ​സ​ണി​ൽ നേ​ര​ത്തേ​ത​ന്നെ വി​റ്റ​ഴി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തി​നാ​ൽ, വ​ർ​ധി​ച്ച ഡി​മാ​ന്റ് ക​ണ​ക്കാ​ക്കി ഇ​നി​യും ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്താ​നു​ള്ള സാ​ധ്യ​ത​യാ​ണ് കാ​ണു​ന്ന​ത്.

പെ​രു​ന്നാ​ൾ, ഈ​സ്റ്റ​ർ, വി​ഷു എ​ന്നി​വ​യെ​ല്ലാം അ​ടു​ത്ത​ടു​ത്തു വ​രു​ന്ന​തി​നാ​ൽ നി​ര​വ​ധി പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്കും തി​രി​ച്ചും യാ​ത്ര​ചെ​യ്യു​ന്ന നാ​ളു​ക​ളാ​ണ് വ​രാ​നി​രി​ക്കു​ന്ന​ത്. ഉ​ത്സ​വ സീ​സ​ണു​ക​ൾ, സ്‌​കൂ​ൾ അ​വ​ധി​ക​ൾ തു​ട​ങ്ങി​യ സ​മ​യ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​ത് സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​വു​ന്നി​ല്ല.

മാ​സ​ങ്ങ​ളോ​ളം വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തു​ണ്ടാ​ക്കു​ന്ന ചെ​റി​യ​സ​മ്പാ​ദ്യം വി​മാ​ന ടി​ക്ക​റ്റി​ന് ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് കു​റ​ഞ്ഞ വ​രു​മാ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്. വി​മാ​ന നി​ര​ക്കു​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും ആ​വ​ശ്യ​ത്തോ​ട് വി​മാ​ന​ക​മ്പ​നി​ക​ൾ ക​ണ്ണ​ട​ക്കാ​റാ​ണ് പ​തി​വ്. ഡി​മാ​ന്റു​ള്ള സ​മ​യ​ങ്ങ​ളി​ൽ നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ് എ​ന്ന നി​ല​പാ​ടി​ലാ​ണ് വി​മാ​ന​ക​മ്പ​നി​ക​ൾ. ടി​ക്ക​റ്റ് വ​ർ​ധ​ന​ക്കെ​തി​രെ നി​ര​വ​ധി പ്ര​വാ​സി സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി.