കവർച്ചക്കാർ പിന്തുടർന്ന് ആക്രമിച്ചു, ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഇരുകാലുകളും അടിച്ചൊടിച്ചു; റിയാദിൽ കവർച്ചക്കാരുടെ ആക്രമണത്തിൽ മലയാളിക്ക് പരിക്ക്‌

0
3596

മൃഗീയമായി ആക്രമിച്ചു കവർച്ച ചെയ്താണ് സംഘം മടങ്ങിയത്

റിയാദ്: കവർച്ചക്കാർ പിന്തുടർന്ന് ആക്രമിച്ചു,ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഇരുകാലുകളും അടിച്ചൊടിച്ചു, കവർച്ചക്കാരുടെ ആക്രമണത്തിൽ മലയാളിക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം പട്ടം സ്വദേശി ബിനു (53) ആണ് ആറുപേരടങ്ങിയ കവർച്ചക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. ജോലി കഴിഞ്ഞ് രാത്രി എട്ടോടെ ബത്ഹയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ബിനുവിനെ കവർച്ചക്കാർ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിടിവലിക്കിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിനുവിനെ സംഘം പിന്തുടർന്ന് പിടികൂടുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഇരുകാലുകളും അടിച്ച് ഒടിക്കുകയുമായിരുന്നു. ശേഷം പേഴ്സും മൊബൈൽ ഫോണും കവർന്ന സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ബത്ഹയിലെ അൽ മാസ് റെസ്റ്റാറന്റിന് പിന്നിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. ഇരുകാലുകൾക്കും ഗുരുതരമായ പരിക്ക് പറ്റിയ ബിനു ഏറെ ബുദ്ധിമുട്ടിലാണ്.

ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ ബിനു ചികിത്സ തേടി. പ്ലാസ്റ്ററിട്ട കാലുകളുമായി റൂമിൽ കഴിയുകയാണ്. ജോലിക്ക് പോകാൻ കഴിയുന്നില്ല. ദൈനംദിന ആവശ്യങ്ങൾക്ക് പോലും പരസഹായമില്ലാതായ ബിനു സുമനസ്സുകളുടെ സഹായം തേടുകയാണ്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്തു വരുന്ന ബിനു ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഇന്ത്യൻ എംബസിയുടെ സഹായം പ്രതീക്ഷിച്ച് കഴിയുകയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക