ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരൻ മലമൂത്രവിസർജനം നടത്തി

0
2816

ഗുവാഹത്തി: ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരൻ ഛർദ്ദിക്കുകയും മലമൂത്രവിസർജനം നടത്തുകയും ചെയ്തു. ഗുവാഹത്തിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ 6ഇ-762 വിമാനത്തിലാണ് സംഭവം. മദ്യപിച്ചെത്തിയ യാത്രക്കാരൻ ടോയ്‌ലറ്റിനു സമീപം മലമൂത്ര വിസർജനം നടത്തി. മാർച്ച് 26 നായിരുന്നു സംഭവം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അദ്ദേഹം സമചിത്തതയോടെ സാഹചര്യം കൈകാര്യം ചെയ്തു. വിമാന ജീവനക്കാരെ അഭിനന്ദിക്കുന്നതിനിടെയാണ് യാത്രക്കാരിലൊരാൾ ഇക്കാര്യം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയത്.

ക്രൂ ലീഡർ ശ്വേത വിമാനം വൃത്തിയാക്കി. ടീമിലെ മറ്റ് വനിതാ ജീവനക്കാരും ഇവരെ സഹായിച്ചു. ഇൻഡിഗോ എയർലൈൻസ് യാത്രക്കാരനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക