യാത്രയയപ്പ് നൽകി

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ – ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മറ്റി അംഗങ്ങൾക്ക് കമ്മറ്റി വക യാത്രയയപ്പ് നൽകി. വിവിധ സമയങ്ങളിലായിട്ടാണ് ഷറഫിയ ഇമ്പീരിയൽ റെസ്റ്റോറന്റിൽ വെച്ച് മൂന്ന് പേർക്ക് യാത്രയയപ്പ് നൽകിയത്. കമ്മറ്റി മുൻ പ്രസിഡന്റും ദീർഘ കാലം ഭാരവാഹിയുമായിരുന്ന നൗഷാദ് വെള്ളാറംപാറക്ക് അധ്യക്ഷൻ പി. വി അഷ്‌റഫ് മെമെന്റോ നൽകി ആദരിച്ചു. കമ്മറ്റിക്ക് ശരിയായ ദിശാബോധം നൽകിയിരുന്ന ആളായിരുന്നു നൗഷാദ് എന്ന് സംസാരിച്ചവർ അഭിപ്രയപെട്ടു.

ദീർഘ കാലം കമ്മറ്റി അംഗമായിരുന്ന എ. കെ അബ്ദുൽ ഹമീദിന് മറ്റാരു യാത്രയപ്പ് നൽകിയത്. അദ്ദേഹത്തിന് പി. വി അഷ്‌റഫ് മെമെന്റോ നൽകി ആദരിച്ചു. ഹെൽപ് ലൈൻ ഷറഫിയ നൽകിയ ഗിഫ്റ്റ് സുൽഫീക്കർ ഒതായി സമ്മാനിച്ചു. കമ്മറ്റിയുടെ മറ്റാരു അംഗമായിരുന്ന ഇർഫാൻ ഹബീബിന് കമ്മറ്റി വക യാത്ര മംഗളം നൽകി. ഗഫൂർ പി. സി സ്വഗതം പറഞ്ഞു.

ഒതായി ഭാരവാഹികളായ സുനീർ കെ. പി, ഹബീബ് കാഞ്ഞിരാല, അമീൻ ചെമ്മല, ജുനൈസ് ബാവ, അഷ്‌ഫാഖ്‌ അഷ്‌റഫ്, ആരിഫ് വി. ടി, നിയാസ് കെ. പി, ഫാസിൽ പി. കെ, അൻഷിദ് തുടങ്ങിയവർ സംസാരിച്ചു. മുജീബ് സി. ടി, ബാബു ശബീബ്, മുഹ്‌സിന ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അഷ്‌റഫ് വി. ടി നന്ദി പറഞ്ഞു.