ജിദ്ദ: സ്വകാര്യ സന്ദർശനത്തിന്നായി ജിദ്ദയിലെത്തിയ തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി കോലിയക്കോട് പി. രത്നാകരന് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മറ്റി ഭാരവാഹികൾ സ്വീകരണം നൽകി. എക്കാലവും ജനാധിപത്യവും മതനിരപേക്ഷതയും വിജയിക്കുക തന്നെ ചെയ്യുമെന്നും നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിക്ക് ഗാന്ധിസവും നെഹ്റുവിയൻ രാഷ്ട്രമീമാംസയും ഉത്തമ വഴികാട്ടികളാണെന്ന് ഒ.ഐ.സി സി ജില്ലാ ഭാരവാഹികൾക്കുള്ള ഉദ്ബോധനത്തിൽ സമകാലീന രാഷ്ട്രീയാവസ്ഥകളെ പറ്റി അദ്ദേഹം പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജനാധിപത്യമാർഗ്ഗത്തിലുള്ള ഒരു സമരവും പ്രതിഷേധവും തോറ്റ ചരിത്രം ഇന്ത്യയ്ക്കില്ലെന്നും വെറുപ്പും വിദ്വേഷവും ഒന്നും നേടിത്തരില്ലെന്നും മറിച്ച് സൗഹാർദ്ദപൂർണ്ണവും സമത്വാധിഷ്ഠിതവുമായ രാഷ്ട്രം കെട്ടിപ്പടുക്കാൻ ജനാധിപത്യ വിശ്വാസികൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം അടിവരയിടുന്നു.
ഒ.ഐ.സി.സി. ജിദ്ദ – തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അസ്ഹാബ് വർക്കല, ജനറൽ സെക്രട്ടറി ഷമീർ നദ്‌വി കുറ്റിച്ചൽ, ട്രഷറർ അബൂബക്കർ മണക്കാട്, വനിതാ വിങ് പ്രസിഡന്റ് മൗഷ്മി ഷരീഫ് പള്ളിപ്പുറം, എക്സിക്യൂട്ടീവ് അംഗങ്ങളായ സഫീർ അലി മടവൂർ, തരുൺ രത്നാകരൻ, മുഹ്സിൻ മണനാക്ക്, മനോജ് നെയ്യാറ്റിൻകര എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




