മക്കയിലും മദീനയിലും വളണ്ടിയർ സേവനം: കേരള ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു

0
2282

കൊച്ചി: ഈ വർഷത്തെ ഹജ്ജിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്രയാകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും ഹജ്ജ് വളണ്ടിയർമാരായി സേവനം ചെയ്യാൻ ആഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർക്ക് അവസരം. ഖാദിമുൽ ഹുജ്ജാജ് സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര/കേരള സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 6/2023 പ്രകാരം അപേക്ഷ ക്ഷണിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ www.hajcommittee.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈന് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഏപ്രിൽ 10 നകം സമർപ്പിക്കേണ്ടതാണ്. കേന്ദ്ര/കേരള സർക്കാർ സർവ്വീസിലുള്ള സീനിയർ ഓഫീസ്സർമാർ (ക്ലാസ്സ് എ.) അപേക്ഷിക്കാൻ അർഹരല്ല.

അപേക്ഷകർക്ക് 2023 മാർച്ച് 20 നോ അതിന് മുമ്പോ ഇഷ്യു ചെയ്തതും 2024 ഫെബ്രുവരി 3 വരെയെങ്കിലും കാലാവധിയുള്ളതുമായ പാസ്പോർട്ട് ഉണ്ടായിരിക്കണം. പ്രായം 2023 ഏപ്രിൽ 30 ന് 50 വയസ്സ് കവിയരുത്. (01-05-1973 നോ അതിന് ശേഷമോ ജനിച്ചവർ). മുമ്പ് ഹജ്ജോ ഉംറയോ ചെയ്തവരായിരിക്കണം എന്നിവയാണ് നിബന്ധനകൾ. ഇവയുടെ രേഖകൾ ഓൺലൈനിൽ അപ്ലോഡ് ചെയ്യുകയും, ഇന്റർവ്യൂ സമയത്ത് ഹാജരാക്കുകയും ചെയ്യേണ്ടതാണ്.

ഓൺലൈനിൽ സമർപ്പിച്ച അപേക്ഷയുടെ കോപ്പിയും നിശ്ചിത യോഗ്യതകളുടെ ഒറിജിനലും പകർപ്പും വകുപ്പു മേധാവിയുടെ എൻ.ഒ.സി.യും സഹിതം ഇൻൻറർവ്യൂവിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിക്കുന്ന മുറക്ക് ഹാജരാവണമെന്നും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സർക്കുലർ നമ്പർ 6/2023 പരിശോധിക്കാവുന്നതാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക