റിയാദ്: സഊദിയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ അറിയിപ്പിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ജിസാൻ
വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അസീർ വിദ്യാഭ്യാസ വകുപ്പും തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നജ്റാൻ, ഖബാഷ്, ഥാർ, ഹബൂന, ബദർ ജനൂബ്, യദ്മ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ വകുപ്പും അവധി പ്രഖ്യാപിച്ചു.




