നെടുമ്പാശേരിയിൽ ഹെലികോപ്റ്റർ അപകടം; വിമാനങ്ങൾ വൈകും

0
3172

കൊച്ചി: കൊച്ചിയിൽ ഹെലികോപ്റ്റർ അപകടം
നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമാണ് ഹെലികോപ്റ്റർ അപകടം നടന്നത്. കോസ്റ്റ് ഗാർഡ് പരിശീലന പറക്കലിനു തയാറെടുക്കുന്നതിനിടെ ഹെലികോപ്റ്റർ തെന്നിമാറിയാണ് അപകടമുണ്ടായത്.

ഉച്ചയ്ക്ക് 12.25നായിരുന്നു അപകടം. സംഭവസമയത്ത് മൂന്നു പേരാണ് ഹെലികോപ്റ്ററിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് പരുക്കേറ്റതായാണ് വിവരം.

അതേസമയം, ഹെലികോപ്റ്റർ തകർന്നു വീണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ടേക്ക് ഓഫിനുള്ള ശ്രമത്തിനിടെ റൺവേയുടെ വശങ്ങളിൽ ഉരസിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഹെലികോപ്റ്റർ റൺവേയിൽനിന്ന് നീക്കാനുള്ള ശ്രമം തുടരുകയാണ്.

അപകടത്തെ തുടർന്ന് വിമാനത്താവളത്തിന്റെ റൺവേ താൽക്കാലികമായി അടച്ചു. ഇനി അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ ഇവിടെനിന്നു മാറ്റി സുരക്ഷാ പരിശോധനയും പൂർത്തിയായ ശേഷമേ വിമാന സർവീസുകൾ പുനരാരംഭിക്കൂ.