ഒന്നാം സമ്മാനം 2.5 ലക്ഷം ദിര്‍ഹം; രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തിന് ദുബൈയിൽ തുടക്കമായി

0
1012

ദുബൈ: ലോകത്തെ ശ്രദ്ധേയമായ മത്സരങ്ങളിൽ ഒന്നായ ദുബൈ രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തിന് ദുബൈയിൽ തുടക്കമായി. ദുബൈ അല്‍ മംസാറിലെ കള്‍ചര്‍ ആന്‍ഡ് സയന്റിഫിക് സിംപോസിയത്തിലാണ് 26ാമത് രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സര പരിപാടി നടക്കുന്നത്. റമദാന്‍ 11 വരെ നീളുന്ന മത്സരത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 65 രാജ്യങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാകരണത്തെറ്റില്ലാതെ സ്വരമാധുരിയോടെ ഖുർആൻ മനഃപാഠമാക്കി പാരായണം ചെയ്യണം. പാരായണം മാത്രമല്ല, അതോടനുബന്ധിച്ചുള്ള തജ്‌വീദ് ഉൾപ്പെടെയുള്ള കാര്യങ്ങളും കിറു കൃത്യമായിരിക്കണം. ജേതാവിന് 2.5 ലക്ഷം ദിര്‍ഹമാണ് സമ്മാനം. അതായത് ഏകദേശം 5,605,810 രൂപ. ലോകത്ത് ഏറ്റവും കൂടുതൽ പാരായണം ചെയ്യുന്ന വിശുദ്ധ ഗ്രന്ഥമായ ഖുർആൻ പാരായണ മത്സരത്തിന്റെ രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹവും മൂന്നാം സ്ഥാനം നേടുന്നയാള്‍ക്ക് ഒന്നര ലക്ഷം ദിര്‍ഹവുമാണ് സമ്മാനത്തുക ലഭിക്കുക.

35,000 ദിര്‍ഹം മുതല്‍ 65000 ദിര്‍ഹം വരെ നാല് മുതല്‍ പത്ത് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് സമ്മാനമായി ലഭിക്കും. ഒപ്പം മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനവും അധികൃതര്‍ നല്‍കും. ഖുര്‍ ആന്‍ പാരായണത്തിന്റെ സമാപന സമ്മേളനം ദുബൈ എക്‌സ്‌പോയിലെ അല്‍വാസല്‍ സ്‌ക്വയറില്‍ വച്ചാണ് നടക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Story Highlights: International Holy Quran Competition started in Dubai