സഊദി കുടുംബ സന്ദർശക വിസ: അറിയിപ്പുമായി സഊദി ജവാസാത്

0
11497

റിയാദ്: സഊദി അറേബ്യയിൽ മൾട്ടിപ്പിൾ ഫാമിലി വിസിറ്റിലെത്തിയവർ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടണമെന്ന് ജവാസാത്ത് വീണ്ടും ഓർമിപ്പിച്ചു. വിസ പുതുക്കി കിട്ടിയതായി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് നടത്തി ചോദ്യത്തിന് മറുപടിയായാണ് ജവാസാത് ഇക്കാര്യം അറിയിച്ചത്. ഓൺലൈൻ വഴി സ്വമേധയാ പുതുക്കുകയില്ലെന്നും കാലാവധി അവസാനിക്കുന്നതിന് മുമ്പ് സഊദിയിൽ നിന്ന് പുറത്തു പോകണമെന്നുമാണ് ജവാസാത് അറിയിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതായത് നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പ്രചരണം ശരിയല്ലെന്നും മൾട്ടിപ്പിൾ കുടുംബ സന്ദർശക വിസ പുതുക്കി കിട്ടാൻ സഊദിയിൽ നിന്ന് പുറത്തുപോയി വീണ്ടും സഊദിയിലേക്ക് തന്നെ പ്രവേശിക്കണമെന്നാണ് ജവാസത് ഓർമ്മപ്പിക്കുന്നത്. മൾട്ടിപ്പിൾ വിസ സ്റ്റാമ്പ് ചെയ്ത് ഒരു വർഷത്തിനുള്ളിൽ സഊദിയിലെത്തിയിരിക്കണമെന്നതാണ് ചട്ടം. എന്നാൽ, ഈ കാലാവധി കഴിയും മുമ്പ് എത്ര തവണ വേണമെങ്കിലും സഊദിയിൽ വന്നു പോയി വീണ്ടും തിരിച്ചു വരാം.

ജവാസാത് ഇത് സംബന്ധമായ ചോദ്യത്തിന് നൽകിയ മറുപടി

കഴിഞ്ഞ ദിവസം മുതലാണ് ഓട്ടോമാറ്റിക് ആയി മൾട്ടിപ്പിൾ വിസ പുതുക്കിയതായി സന്ദേശങ്ങൾ പ്രചരിച്ചത്. മൊബൈലില്‍ അബ്ശിര്‍ ലോഗിന്‍ ചെയ്താല്‍ മാനേജ് വിസിറ്റ് വിസ സെക്ഷനില്‍ മള്‍ട്ടിപ്പിള്‍ വിസ എന്‍ട്രി തീയതിയും ഒരു വര്‍ഷത്തെ എക്‌സ്പയറി തീയതിയും കാണിക്കുന്നുണ്ട്. എന്നാല്‍ കംപ്യൂട്ടറില്‍ ലോഗിന്‍ ചെയ്ത് എക്‌സ്റ്റന്‍ഡ് ഫാമിലി ടാബിനു കീഴില്‍ നോട്ട് എലിജിബിള്‍ ഫോര്‍ എക്‌സ്റ്റന്‍ഷന്‍ പരിശോധിച്ചാല്‍ സഊദിയില്‍ പ്രവേശിച്ച തീയതിയും വിസിറ്റ് വിസ കാലാവധി തീരുന്ന തീയതിയും കാണാം. അതിനാൽ നിലവിലെ സാഹചര്യത്തിൽ വിസ പുതുങ്ങിയെന്ന് കരുതി നിൽക്കുന്നവർ അത് കണക്കാക്കി നിൽക്കാതെ അബ്ഷിറിൽ ലോഗിൻ ചെയ്ത് വീണ്ടും ഉറപ്പ് വരുത്തുന്നത് നന്നാകും.

അല്ലെങ്കിൽ, യഥാർത്ഥ വിസ കാലാവധി കഴിയുകയും പിന്നീട് കുടുംബ വിസയിലെ ഓരോ പാസ്പോർട്ടിനും നിശ്ചിത തുക പിഴ അടക്കേണ്ടി വരും. അതിന് ഇട വരുത്താതെ നിലവിലെ സാഹചര്യത്തിൽ തിയ്യതി വീണ്ടും വീണ്ടും ഉറപ്പ് വരുത്തണം. നിലവിൽ സഊദി മൾട്ടിപ്പിൽ സന്ദർശക വിസ മൂന്ന് മാസം കഴിഞ്ഞാൽ സഊദിക്ക് പുറത്തു പോയി തിരിച്ചു വന്നാൽ മാത്രമേ വീണ്ടും മൂന്ന് മാസത്തേക്ക് പുതുങ്ങി കിട്ടുകയുള്ളൂ. സാധാരണയായി ബഹ്‌റൈൻ, ജോർദാൻ എന്നിവിടങ്ങളിൽ പോയി തിരിച്ചു വരികയാണ് സാധാരണ മലയാളി പ്രവാസി കുടുംബങ്ങൾ ചെയ്യുന്നത്. അല്ലെങ്കിൽ അബ്ശിറിന്റെ ആദ്യപേജിൽ കാണിച്ച തിയ്യതിക്കകം പുതുക്കിയില്ലെങ്കിൽ പിഴയും മറ്റു നിയമ നടപടികളും നേരിടേണ്ടി വരും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക