മസ്ജിദുന്നബവിയിലും പരിസരങ്ങളിലും ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും

0
1096

മക്ക: മസ്ജിദുന്നബവിയിലും പരിസരങ്ങളിലും ഭിക്ഷാടനം നടത്തുന്നവർക്കെതിരെ
കർശന നടപടി സ്വീകരിക്കുമെന്ന്
ഡയറക്ടർ ഓഫ് പബ്ലിക് സെക്യൂരിറ്റി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു.

യൂണിഫൈഡ് ഓപ്പറേഷൻസ് സെന്റർ 911ൽ ഉംറ സുരക്ഷാ സേന കമാൻഡർമാരുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഡിഫൻസ് മേജർ ജനറൽ ഹമൂദ് അൽ ഫറജ്, പാസ്‌പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ സാലിഹ് അൽ മുറബ്ബ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.