ഷാർജ: കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. മുതുകുറുശ്ശി പടയിൽ കറുപ്പൻ വീട്ടിൽ അബ്ദുൾ റഷീദ് (27) ആണ് ഷാർജയിൽ മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് അബ്ദുൾ റഷീദ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
കൽബയിലെ സാജിദ ഗ്രൂപ്പ് സൂപ്പർ മാർക്കറ്റിൽ അക്കൗണ്ട് വിഭാഗത്തിലായിരുന്നു ജോലി. അവിവാഹിതനാണ്. പിതാവ്: അസൈനാർ. മാതാവ്: സൈനബ. സഹോദരങ്ങൾ: യൂസഫ്, സുലൈമാൻ സഖാഫി, അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഷെരീഫ്, സൈനുൽ ആബിദ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക