വിശുദ്ധ റമസാനിലും ഉംറ നിര്‍വഹിക്കുന്നതിന് ബുക്കിംഗ് തുടരും; പ്രവാസി കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ബുക്ക് ചെയ്യാം

0
1281

മക്ക: വിശുദ്ധ റമസാനില്‍ ഉംറ നിര്‍വഹിക്കുന്നതിന് ബുക്കിംഗ്
ചെയ്യണമെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി ആവർത്തിച്ചു.

വന്‍തിരക്കായതിനാല്‍ ബുക്കിംഗ് ലഭ്യമല്ലെന്ന പ്രചാരണം ശരിയില്ല. മിക്ക തീയതികളിലും തിരക്ക് കുടൂതലാണെന്ന് കാണിക്കുന്നുണ്ടെങ്കിലും ഉംറ നിര്‍വഹിക്കുന്നതിനുള്ള സമയം തെരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും ഇപ്പോഴും അവസരമുണ്ട്.

ഒന്നാം നിലയും മൂന്നാം സൗദി ഹറം വികസന മേഖലയും പുറം മുറ്റവും വിശ്വാസികൾക്കായി നീക്കിവച്ചിരിക്കുന്നു. ആവശ്യസമയത്ത് ത്വവാഫ് ചെയ്യാൻ മുകൾ ഭാഗത്ത് മറ്റൊരു മാർഗം ഒരുക്കുമെന്ന് ബസമി അറിയിച്ചു.

വിശുദ്ധ മാസത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ബുക്കിംഗ് നടത്തി മതാഫിലേക്കുള്ള പ്രവേശനം ഉറപ്പാക്കി വേണം പോകാന്‍.
സൗദിയിലുള്ള പ്രവാസി കുടുംബങ്ങള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ ഒരുമിച്ച് ബുക്ക് ചെയ്യാം. അതേസമയം ഫാമിലി വിസിറ്റ് വിസയിലും മറ്റു വിസകളിലും എത്തിയര്‍ വിസിറ്റേഴ്‌സ സെക് ഷനിലാണ് ബുക്ക് ചെയ്യേണ്ടത്. ഇതിനായി ഇ-മെയിലും നാട്ടിലെ ഫോണ്‍ നമ്പറായാലും മതി. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇ-മെയില്‍ വഴിയാണ് ഒ.ടി.പി ലഭിക്കുക.