ജിദ്ദ: പരിശുദ്ധ റമദാനിനു മുന്നോടിയായി തായിഫ് എസ് ഐ സി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘മുന്നൊരുക്കം 2023’ പരിപാടി സംഘടിപ്പിച്ചു. തായിഫ് സഫാരി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രഭാഷണ പരിപാടി ശാഫി ദാരിമി പാങ്ങ് ഉദ്ഘാടനം ചെയ്തു. ശരീഫ് മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ യുവ പണ്ഡിതനും പ്രഭാഷകനുമായ മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനിൽ വ്രതമനുഷ്ഠിച്ചും മറ്റു സൽകർമ്മങ്ങൾ ചെയ്തും പരമാവധി പുണ്യങ്ങൾ വാരിക്കൂട്ടാൻ വിശ്വാസികൾ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയിൽ വെച്ച് മുസ്തഫ ഹുദവിയെ ബഷീർ താനൂർ ഷാളണിയിച്ച് ആദരിച്ചു. അഹ്മദ് ഹുദവി സ്വാഗതവും അബ്ദുല്ലത്തീഫ് ഫറോക്ക് നന്ദിയും പറഞ്ഞു.
സൈദലവി ഫൈസി, അസീസ് റഹ്മാനി പെരിന്തൽമണ്ണ, അഷ്റഫ് താനാളൂർ, അബ്ദുൽ ജബ്ബാർ കരുളായി, അബ്ദുറഹ്മാൻ വടക്കാഞ്ചേരി, കുഞ്ഞിപ്പ മേൽമുറി, സുനീർ ആനമങ്ങാട്, യാസർ കാരക്കുന്ന് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




