മാസപ്പിറവി ദൃശ്യമായില്ല; സഊദിയിൽ വ്യാഴാഴ്ച്ച വ്രതാരംഭം

0
6365

റിയാദ്: സഊദിയിൽ ഇന്ന് മാസപ്പിറവി ദൃശ്യമായില്ല. രാജ്യത്ത് മാസപ്പിറവി കാണാൻ ഏറെ സാധ്യതയുള്ള തുമൈർ, സുദൈർ എന്നിവിടങ്ങളിൽ മാസപ്പിറവി നിരീക്ഷണ സമിതികൾ നിലയുറപ്പിച്ചിരുന്നുവെങ്കിലും മാസപ്പിറവി ദൃശ്യമായില്ല. ഇതോടെ ബുധനാഴ്ച്ച ശഅബാൻ മുപ്പത് പൂർത്തീകരിച്ച് സഊദിയിൽ വ്യാഴാഴ്ച്ച റമദാൻ ഒന്ന് ആരംഭിക്കും.

അതേസമയം, സഊദി സുപ്രീംകോർട്ട് ഇത് സംബന്ധമായി ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കിയിട്ടില്ല. സുപ്രീം കോടതിയും റോയൽകോർട്ടും ഇത് സംബന്ധമായി ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തിറക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച വൈകുന്നേരം സെൻട്രൽ കൺജക്ഷൻ ഉൾപ്പെടെയുള്ള കാരണങ്ങളാൽ റമദാൻ ചന്ദ്രക്കല കാണുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെ ജ്യോതിശാസ്ത്ര നിരീക്ഷണാലയ സൂപ്പർവൈസർ ഡോ: അലി അൽ ശുക്രി വ്യക്തമാക്കിയിരുന്നു. കണക്കുകൂട്ടലുകൾ പ്രകാരം സൂര്യാസ്തമയത്തിന് ഏകദേശം 9 മിനിറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കും. ജ്യോതിശാസ്ത്രപരവും ദൃശ്യപരവുമായ കാരണങ്ങൾ മൂലം സൂര്യാസ്തമയത്തിനുശേഷം ചന്ദ്രക്കല കാണുന്നത് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, മക്കയുടെ അക്ഷാംശ രേഖാംശം എന്നിവ അനുസരിച്ചും സൂര്യാസ്തമയത്തിന് ശേഷവും കാഴ്ച തടയുന്ന എന്തെങ്കിലും ഇല്ലെങ്കിൽ ബുധനാഴ്ച വൈകുന്നേരം ചന്ദ്രക്കല നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ എളുപ്പമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ചന്ദ്രക്കല ചക്രവാളത്തിന് ഏകദേശം 11.5 ഡിഗ്രി മുകളിലായിരിക്കും, ചന്ദ്രനും സൂര്യനും തമ്മിലുള്ള കോണീയ അകലം (നീളൽ) ഏകദേശം 12.5 ആണ്. സൂര്യന്റെ ഇടത്തേക്ക് (തെക്ക്) ഏകദേശം ഒരു ഡിഗ്രിയും പടിഞ്ഞാറ് ദിശയിൽ ഏകദേശം ഒന്നര ഡിഗ്രിയും അതിന്റെ പ്രകാശം പൂർണ്ണ ചന്ദ്രന്റെ വളയത്തിന് 1.2% ആയിരിക്കും. ചക്രവാളത്തിന് മുകളിലുള്ള അതിന്റെ ദൈർഘ്യം 51 മിനിറ്റും ആയിരിക്കുമെന്നും അദ്ദേഹം കണക്കുകൾ നിരത്തി വിശദീകരിക്കുന്നു.

പ്രായോഗിക വശം, ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ, സൈദ്ധാന്തിക പ്രതീക്ഷകൾ, ദൃശ്യ ദർശനത്തിന്റെ സാധ്യത എന്നിവ അനുസരിച്ച്, ബുധനാഴ്ച വൈകുന്നേരം ചന്ദ്രക്കല ദർശനം നഗ്നനേത്രങ്ങൾ കൊണ്ട് സാധ്യമാകുമെന്ന് അൽ ശുക്രി സൂചിപ്പിച്ചു. ഇത് പ്രകാരം മാർച്ച് 23 വ്യാഴാഴ്ച വിശുദ്ധ റമദാൻ മാസം ആരംഭവും ആയിരിക്കും. തന്റെ പ്രതീക്ഷകൾ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മാസത്തിന്റെ തുടക്കം നിർണ്ണയിക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനം, ദൃശ്യ ദർശനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അൽ-ശുക്രി വ്യക്തമാക്കി.