റമദാൻ ആണ് വരുന്നത്; പ്രവാസികളെ പിഴിഞ്ഞ് പിരിക്കരുത്

0
7534

റിയാദ്: വിശുദ്ധ റമദാൻ അടുത്തതോടെ നാട്ടിൽ നിന്നും മറ്റും പിരിവുകൾക്കായി റസീവർമാരുടെയും സഹായങ്ങൾക്കായി മറ്റുള്ളവരുടെയും ഒഴുക്ക് ആയിരിക്കും. എന്നാൽ, പലപ്പോഴും പ്രവാസികൾക്ക് കടുത്ത മാനസിക വിഷമങ്ങളും ഉണ്ടാകുന്ന തരത്തിൽ പലരുടെയും പെരുമാറ്റം ഉണ്ടാവാറുണ്ട്. പലപ്പോഴും ഇത് പുറത്ത് കാണാറില്ലെന്ന് മാത്രം. പ്രവാസികൾ വെറും കറവപ്പശു ആയി മാറുന്നത് നാം കാണുന്നതാണ്. സമൂഹത്തിലെ ഈ പ്രവണതക്കെതിരെ ശക്തമായി പ്രതികരിച്ച് നല്ലൊരു സന്ദേശം നൽകുകയാണ് സഊദിയിലെ പത്രപ്രവർത്തകനും വ്യവസായ സംരംഭകനും കൂടിയായ നൗഫൽ പാലക്കാടൻ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1500 റിയാൽ ശമ്പളം വാങ്ങുന്ന ഒരു സുഹൃത്ത് നാട്ടിൽ നിന്ന് പിരിവിന് വന്നയാൾക്ക് ഒരു ചെറിയ തുക നൽകി. അതിപ്പോ വേണ്ടന്ന് പറഞ്ഞു പിണങ്ങി പോയ അനുഭവം കഴിഞ്ഞ ദിവസം ബൂഫിയക്കാരൻ പങ്ക് വെച്ചതാണ് ഈ കുറിപ്പ് പൊതു സമൂഹത്തിന് മുന്നിൽ പങ്ക് വെക്കാൻ ആധാരം. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച ശ്രദ്ധേയമായ കുറിപ്പ് വായിക്കാം👇

പ്രവാസികളെ പിഴിഞ്ഞ് പിരിക്കരുത്.

അടുത്ത ദിവസം റമളാൻ വന്നെത്തുകയാണ്. നാട്ടിൽ നിന്ന് ഫോൺ വഴിയും നേരിട്ടെത്തിയും വ്യസ്ത്യസ്ത മേഖലകളിലേക്ക് സംഭാവനക്ക് ഇതിനോടകം പ്രവാസികളെ സമീപിച്ചു തുടങ്ങിയിട്ടുണ്ട്.

സംഭാവനക്ക് സമീപിക്കുന്നവർ അറിയേണ്ടത്.

സഹായ മനസ്കരായ സമൂഹമാണ് പ്രവാസികൾ. നിങ്ങൾ ഒരാവശ്യത്തിന് സമീപിക്കുമ്പോൾ പറയാതെ തന്നെ അവരാൽ കഴിയുന്നതിന്റെ പരമാവധി തരും. അത് എത്രയെന്ന് വരുന്നവർ നിശ്ചയിക്കരുത്. കോട്ടും സ്യുട്ടും പെർഫ്യൂമിന്റെ മണവും നോക്കി റെസീറ്റിൽ പൂജ്യത്തിന്റെ എണ്ണം കൂട്ടരുത്. പൊളിഞ്ഞ ബിൽഡിങ്ങിന് ക്ലാഡിങ് ചെയ്ത പോലെയാണ് പല പ്രവാസികളും.പുറത്ത് നിന്ന് നോക്കുമ്പോ അടിപൊളിയായിരിക്കും അകം എന്ന് നിലം പൊത്തുമെന്ന് അറിയാൻ കഴിയാത്ത അവസ്ഥയിൽ.

വർഷങ്ങൾ കഠിനാദ്ധ്വാനം ചെയ്തിട്ടും സ്വന്തമായൊരു കൂര വെക്കാൻ കഴിയാത്തവർ. വിസ പുതുക്കാൻ പണമില്ലാതെ നിയമലംഘകരായി തുടരുന്നവർ. കടത്തിൽ മുങ്ങി നാട്ടിലേക്ക് പോകാൻ കഴിയാതെ കുടുങ്ങി പോയവർ.മക്കളെ കെട്ടിച്ചയക്കാൻ രോഗാവസ്ഥ പോലും മറച്ചു വെച്ച്‌ രാപകലില്ലാതെ തൊഴിലെടുക്കുന്നവർ, അങ്ങനെ അങ്ങനെ … നിങ്ങൾക്കറിയാത്ത പല കഥകളും ഒളിപ്പിച്ചാണ് നിങ്ങളോട് ചിരിച്ചു കാണിക്കുന്നത്.

ദുരഭിമാനത്തിന്റെ മേലങ്കി അഴിച്ചു വെച്ച് കാര്യങ്ങൾ വെടിപ്പായി പറയാൻ പ്രയാസമുള്ളവരാണ് പ്രവാസികൾ. ആ വീക്നെസ് മനസ്സിലാക്കി അവരെ പിഴിയരുത്.

1500 റിയാൽ ശമ്പളം വാങ്ങുന്ന ഒരു സുഹൃത്ത് നാട്ടിൽ നിന്ന് പിരിവിന് വന്നയാൾക്ക് ഒരു ചെറിയ തുക നൽകി. അതിപ്പോ വേണ്ടന്ന് പറഞ്ഞു പിണങ്ങി പോയ അനുഭവം കഴിഞ്ഞ ദിവസം ബൂഫിയക്കാരൻ പങ്ക് വെച്ചതാണ് ഈ കുറിപ്പിനാധാരം.

പുഞ്ചിരി പോലും ധർമ്മമാണെന്ന മഹത് വചനം ഓർമിപ്പിച്ചപ്പോൾ പുഞ്ചിരി റസീറ്റിൽ എഴുതാൻ കഴിയില്ല എന്ന് പറയുന്നവരുടെ കാലത്താണിത് പറയുന്നതറിയാം.

എന്നാലും പറയുന്നു

തരുന്ന ചെറിയ തുക അവരുടെ വരുമാനത്തിന്റെ വലിയ ഭാഗമാണ്. കോടികൾ ടേണോവറുള്ളവർ തരുന്ന പതിനായിരത്തേക്കാൾ വലുതും മൂല്യവും വിശുദ്ധിയുള്ളതുമാണ് ബൂഫിയക്കാരന്റെ 50 റിയാലെന്ന് തിരിച്ചറിവുണ്ടാകണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികളെ പിഴിഞ്ഞ് പിരിക്കരുത്. അടുത്ത ദിവസം റമളാൻ വന്നെത്തുകയാണ്. നാട്ടിൽ നിന്ന് ഫോൺ വഴിയും നേരിട്ടെത്തിയും…

Posted by Noufal Palakkadan on Monday, 20 March 2023