ദമാം: സഊദിയിൽ തമിഴ്നാട് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി. കിഴക്കൻ സഊദിയിലെ ദമാമിലാണ് സംഭവം. ക്രിമിനൽ കേസിലെ പ്രതിയായ തമിഴ്നാട് സ്വദേശി മുഹമ്മദ് അലി മുഹമ്മദ് ഷെരീഫിന്റെ വധശിക്ഷയാണ് ദമാം നടപ്പാക്കിയത്. തല വെട്ടാനുള്ള വിധി ദമ്മാം സെൻട്രൽ ജയിലിൽ നടപ്പാക്കിയതായി സാമൂഹ്യ പ്രവർത്തകരാണ് വെളിപ്പെടുത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബധിരയും, ഊമയും ആയ സ്വദേശി പെൺകുട്ടിയെ ഉപദ്രവിക്കുകയും അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ ആറര വർഷമായി തടവിൽ ആയിരുന്നു ഇദ്ദേഹം. സഊദിയിൽ ആദ്യമായാണ് ഇങ്ങനെ ഒരു ക്രിമിനൽ കേസിനെ പറ്റി കേൾക്കുന്നതെന്നും അതും ഒരു ഇന്ത്യക്കാരനിൽ നിണെന്നത് ഞെട്ടിക്കുന്നതാണെന്നും സാമൂഹ്യ പ്രവർത്തക മഞ്ജു മണിക്കുട്ടൻ പറഞ്ഞു. കുട്ടികളോട് മോശമായി പെരുമാറിയ മറ്റ് രണ്ട് കേസുകളിൽ ഈ മാസം മലയാളികൾക്ക് 6 വർഷം വീതം തടവും പിഴയും വിധിച്ചുവെന്നും ഇന്ത്യക്കാരിലും ഇത്രയും ക്രൂരന്മാർ ഇവിടെ എത്തിയിട്ടുണ്ടോ എന്നും മഞ്ജു മണിക്കുട്ടൻ ചോദിക്കുന്നു. മഞ്ജു മണിക്കുട്ടന്റെ ഫെസ്ബുക്ക് പോസ്റ്റ് വായിക്കാം.
സൗദിയിൽ ആദ്യമായാണ് ഇങ്ങനെ ഒരു ക്രിമിനൽ കേസിനെ പറ്റി കേൾക്കുന്നത്. അതും ഒരു ഇന്ത്യക്കാരനിൽ നിന്നും. ഇന്ത്യക്കാരിലും ഇത്രയും ക്രൂരന്മാർ ഇവിടെ എത്തിയിട്ടുണ്ടോ ???
എനിക്ക് തോന്നുന്നത് ദമ്മാം സെൻട്രൽ ജയിലിൽ അടുത്ത കാലത്തെങ്ങും ഒരു തലവെട്ട് കേസ് ഉണ്ടായിട്ടില്ല ഇപ്പൊ അത് നടന്നിരിക്കുന്നു .
“തമിഴ്നാട് സ്വദേശി മുഹമ്മദ് അലി മുഹമ്മദ് ഷെരീഫ് ന്റെ തല വെട്ടാനുള്ള വിധി ദമ്മാം സെൻട്രൽ ജയിലിൽ നടപ്പാക്കി”. ഇന്ത്യൻസ് ന് ആകെ തന്നെ ലജ്ജവഹമായ ഒരു കേസ് ആയിരുന്നു മുഹമ്മദ് അലിയുടേത്. സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെ അക്രമം കാണിക്കുന്നവർക്ക് ശക്തമായ ഒരു താക്കീതാണ് ഈ വിധിയിലൂടെ പുറത്തു വന്നിട്ടുള്ളത്. നമ്മുടെ നാട്ടിലും കുട്ടികൾക്ക് മേലെയുള്ള പീഡധനങ്ങൾക്ക് ഇതുപോലെ വിധി ഉണ്ടാവണം എന്നാണ് ആഗ്രഹം.
ബധിരയും, ഊമയും ആയ സ്വദേശി പെൺകുട്ടിയെ ഉപദ്രവിക്കുകയും അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ ആറര വർഷമായി മുഹമ്മദ് അലി തടവിൽ ആയിരുന്നു.
കുട്ടികളോട് മോശമായി പെരുമാറിയ മറ്റ് രണ്ട് കേസുകളിൽ ഈ മാസം മലയാളികൾക്ക് 6 വർഷം വീതം തടവും പിഴയും ആണ് വിധി വന്നിട്ടുള്ളത് . ഇന്ത്യൻ സ്കൂളിൽ ബസ് ഓടിച്ചു കൊണ്ടിരുന്ന ആൾക്കും,തുഖ്ബാ യിൽ കടയിൽ വച്ച് ഉണ്ടായ സംഭവത്തിലും. കടയിൽ വരുന്ന കുട്ടികളോട് ഒരു കാരണവശാലും മോശമായി പെരുമാറാൻ പാടില്ല അതുപോലെ തന്നെ സ്കൂളുകളിൽ കുട്ടികളെ കൊണ്ട് പോകുന്നവർ കുട്ടികളോട് മോശമായി പെരുമാറാൻ പാടില്ല . അതുപോലെ തന്നെ ഒരിടങ്ങളിലും കുട്ടികളോട് മോശമായി പെരുമാറാൻ പാടില്ലെന്നുള്ള ശക്തമായ താക്കീതാണ് ദമ്മാം കോടതി ഈ വിധികളിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്.
അനീതികൾക്കെതിരായ എല്ലാ ക്രിയാത്മക നടപടികളിലും നമുക്ക് സപ്പോർട്ട് ചെയ്യാം ഇവിടുത്തെ നിയമ വ്യവസ്ഥയെ .
അക്രമങ്ങൾക്കും, അനീതികൾക്കും, തെറ്റുകളിലേക്കും, നിയമ ലംഘകരും ആകാതെ ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. വെറുതെ എന്തിനാണ് ജീവിതം പാഴാക്കി കളയുന്നത്. അതുകൊണ്ട് ശ്രദ്ധിക്കുക .
Manju and Manikutta,
Damaam.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗദിയിൽ ആദ്യമായാണ് ഇങ്ങനെ ഒരു ക്രിമിനൽ കേസിനെ പറ്റി കേൾക്കുന്നത്. അതും ഒരു ഇന്ത്യക്കാരനിൽ നിന്നും. ഇന്ത്യക്കാരിലും…
Posted by Padmanabhan Manikuttan on Sunday, 19 March 2023