ജിദ്ദ: ജിദ്ദക്ക് സമീപം വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനി മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിനി പയ്യശേരി തണ്ടുപാറയ്ക്കല്‍ ഫസ്‌ന ഷെറിന്‍ (23) ആണ് മരണപ്പെട്ടത്. ജോർദാനിലേക്ക് വിസിറ്റിംഗ് വിസ പുതുക്കാൻ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം. വിസ പുതുക്കി ജിസാനിലേക്ക് മടങ്ങും വഴിയാണ് അപകടം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജിദ്ദയില്‍നിന്ന് 120 കി.മീ അകലെയാണ് അപകടം നടന്നതെന്നാണ് വിവരം. പരിക്കേറ്റ ഒരാളെ ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിലും ബാക്കിയുള്ളവരെ അല്‍ലൈത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
കാറില്‍ അഞ്ചുപേരുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ രണ്ടുപേര്‍ കുട്ടികളാണ്. വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. ഭര്‍ത്താവ് ജോര്‍ദാനില്‍ പോയിരുന്നില്ല. മറ്റൊരു കുടുംബത്തോടൊപ്പമാണ് ഇവര്‍ പോയതെന്നാണ് വിവരം. ഭര്‍ത്താവ് അപകടസ്ഥലത്തേക്ക് ജിസാനില്‍നിന്ന് പുറപ്പെട്ടിട്ടുണ്ട്. ജിദ്ദയില്‍നിന്ന് ചുങ്കത്തറ സ്വദേശികളും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക