ചികിത്സയിലായിരുന്ന വാഴക്കാട് സ്വദേശി ജിദ്ദയിൽ നിര്യാതനായി

0
1699

ജിദ്ദ: മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ തടയിൽ (56) ജിദ്ദയിൽ നിര്യാതനായി. കിംഗ് ഫഹദ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ: സുബൈദ. മക്കൾ: യാസർ അറഫാത്ത്, മുഹമ്മദ് റാഫി, മിഗ്ദാദ്. രണ്ടുപേർ ഇവിടെ ജിദ്ദയിലുണ്ട്.

ദീർഘ കാലമായി ജിദ്ദയിൽ ജോലി ചെയ്തുവരികയായിരുന്നു. നിലവിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

മയ്യിത്ത് ഇവിടെ ഖബറടക്കം നടത്തുന്നതിനുള്ള നടപടികർമ്മങ്ങൾ നടന്നുവരുന്നതായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിന്റെ ചുമതലയുള്ള ഇസ്‌ഹാഖ്‌ പൂണ്ടോളി അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക