മലപ്പുറം: സൂപ്പർതാരം നടൻ ദുൽഖർ സൽമാനൊപ്പം സെൽഫിയെടുത്ത് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ.
കൊണ്ടോട്ടിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദുൽഖർ എത്തിയപ്പോഴാണ് സെൽഫി എടുത്തത്. ദുൽഖർ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു സെൽഫി. ഉദ്ഘാടനത്തിനെത്തിയ ദുൽഖറിനെ കാണാൻ പതിനായിരക്കണക്കിനാളുകളാണ് കൊണ്ടോട്ടിയിലെത്തിയത്. കിലോമീറ്ററുകളോളം റോഡ് ഗതാഗതം തടസ്സപ്പെട്ടു. കിംഗ് ഓഫ് കൊൽക്കത്തയാണ് ദുൽഖറിന്റേതായി ഇനി പുറത്തുവരാനിരിക്കുന്ന ചിത്രം.




