റിയാദ് ബസുകളുടെ ആദ്യ ഘട്ടം സർവ്വീസ് ആരംഭിച്ചു; ടിക്കറ്റിന് “4 റിയാൽ”, ഇന്ന് സൗജന്യ യാത്ര

0
3657

റിയാദിലെ പൊതുഗതാഗതത്തിനായുള്ള ട്രെയിനുകളും ബസുകളും ഉൾപ്പെടുന്ന കിംഗ് അബ്ദുൽ അസീസ് പദ്ധതി അടുത്ത വർഷം പൂർണ്ണമായും സജ്ജമാകും

റിയാദ്: റിയാദിലെ പൊതുഗതാഗതത്തിനായുള്ള കിംഗ് അബ്ദുൽ അസീസ് പ്രോജക്ടിൽ ഉൾപ്പെട്ട “റിയാദ് ബസുകൾ” ആദ്യ ഘട്ടം സർവീസ് ആരംഭിച്ചതായി റിയാദ് നഗരത്തിനായുള്ള റോയൽ കമ്മീഷൻ വെളിപ്പെടുത്തി. 86 പാതകളിലാണ് റിയാദ് ബസുകൾ സർവ്വീസ് നടത്തുക. ഇന്ന് രാവിലെ മുതലാണ് ബസുകൾ സർവ്വീസുകൾ ആരംഭിച്ചത്. ഇന്ന് എല്ലാവർക്കും സൗജന്യ യാത്ര അനുവദിക്കും. നാളെ മുതൽ ടിക്കറ്റ് എടുത്തായിരിക്കണം യാത്ര. “റിയാദ് ബസുകളിൽ” യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റിന്റെ വില “4 റിയാൽ” ആയാണ് അതോറിറ്റി നിശ്ചയിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബസില്‍ കയറിയത് മുതലാണ് മണിക്കൂര്‍ കണക്കാക്കുക. രണ്ട് മണിക്കൂർ നേരത്തേക്ക് ആണ് ഈ നിരക്ക്. ഈ സമയത്തിനിടയില്‍ ബസുകള്‍ മാറിക്കയറിയാലും പുതിയ ടിക്കറ്റെടുക്കേണ്ടതില്ല. ആദ്യ ബസിലെ യാത്ര മുതലോ ആപ്ലിക്കേഷൻ മുഖേന ടിക്കറ്റ് ആക്ടിവേറ്റ് ചെയ്യുന്ന സമയം മുതലോ ആണ് രണ്ട് മണിക്കൂർ കണക്കാകുക.

നഗരത്തിന്റെ മൊബിലിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിനും പൊതുഗതാഗത മേഖലയിൽ ഒരു കുതിച്ചുചാട്ടം നടത്തുന്നതിനും ഭാഗങ്ങളുടെ പരസ്പരബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രപ്രധാനമായ പദ്ധതികളിലൊന്നായാണ് “റിയാദ് ബസുകൾ” പദ്ധതി. രാജ്യ തലസ്ഥാനത്തിലെ താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരം ഉയർത്തൽ, ക്രമേണ പ്രവർത്തന ഘട്ടങ്ങൾ പിന്തുടരും. എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.

അഞ്ച് ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ “റിയാദ് ബസുകൾ” നെറ്റ്‌വർക്കിന് മൊത്തം 1,900 കിലോമീറ്റർ നിലമുണ്ടാകും. മൊത്തം ബസുകളുടെ എണ്ണം 800 കവിയും. 86 പാതകളിലൂടെ 2,900 സ്റ്റേഷനുകളിലൂടെയും സ്റ്റോപ്പുകളിലും യാത്രക്കാർക്ക് സേവനം നൽകും. ജോലി, വിദ്യാഭ്യാസം, വിനോദ പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള മാർഗമായി ബസുകൾ ഉപയോഗിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സഞ്ചാരം സുഗമമാക്കുന്നതിനും സ്വകാര്യ കാർ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നതിനും റിയാദിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ഏറെ സഹായകരമാണ് ബസ് സർവ്വീസ്.

റിയാദിലെ പൊതുഗതാഗതത്തിനായുള്ള ട്രെയിനുകളും ബസുകളും ഉൾപ്പെടുന്ന കിംഗ് അബ്ദുൽ അസീസ് പദ്ധതിയിലെ “റിയാദ് മെട്രോ” നെറ്റ്‌വർക്ക് നഗരത്തിലെ പൊതുഗതാഗത ശൃംഖലയുടെ നട്ടെല്ലായി മാറും. 6 ട്രാക്കുകളിലായി മൊത്തം 176 കിലോമീറ്റർ നീളവും 85 സ്റ്റേഷനുകളും ഉൾപ്പെടുന്നതാണ് റിയാദ് മെട്രോ. റിയാദിലെ പൊതുഗതാഗതത്തിനായുള്ള ട്രെയിനുകളും ബസുകളും ഉൾപ്പെടുന്ന കിംഗ് അബ്ദുൽ അസീസ് പദ്ധതി പല ഘട്ടങ്ങളിലായാണ് പൂർത്തീകരിക്കുന്നത്. അടുത്ത വർഷം നാലാം പാദത്തോടെ ഇതിന്റെ പ്രവർത്തനം പൂർണ്ണ നിലയിലാകും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക