ജിദ്ദ: സഊദിയുടെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ എഫ് എം റേഡിയോ വരുന്നു. മെട്രോ നഗരങ്ങളായ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പ്രാദേശിക ഭാഷാ എഫ് എം വരുന്നത്. ക്യാപിറ്റല്‍ റേഡിയോ നെറ്റ്‌വർക്കിന് കീഴിൽ വരുന്ന പുതിയ എഫ് എം ൽ മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തഗാലോഗ് എന്നീ ഭാഷകളില്‍ പ്രക്ഷേപണം ഉണ്ടാകും. സഊദിയില്‍ ആദ്യമായാണ് വിദേശ പ്രാദേശിക ഭാഷ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വർഷം ജൂലൈ മാസത്തോടെ ക്യാപിറ്റല്‍ റേഡിയോ നെറ്റ്‌വർക്കിന് കീഴില്‍ വിവിധ ഫ്രീക്വന്‍സി നമ്പറുകളിലായി റിയാദിലും ജിദ്ദയിലും പ്രവര്‍ത്തനം ആരംഭിക്കും. റിയാദിലും ജിദ്ദയിലും ഹിന്ദി ഭാഷയിലുള്ള പ്രക്ഷേപണം 101.5 എന്ന ഫ്രീക്യുഎന്‍സിയിലും മലയാളത്തിലുള്ള പരിപാടികള്‍ റിയാദില്‍ 101.7 എന്ന നമ്പറിലും ജിദ്ദയില്‍ 104.5 എന്ന നമ്പറിലും ശ്രോതാക്കളിലെത്തും. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രക്ഷേപണവും ഉടനെ ഉണ്ടാകുമെന്ന് ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മാനേജ്‌മെന്റ് ഭാരവാഹികൾ പറഞ്ഞു.
വാര്‍ത്തകളും വിനോദ പരിപാടികളും പ്രക്ഷേപണം ചെയ്യാന്‍ സഊദി അറേബ്യന്‍ മീഡിയ മന്ത്രാലയത്തില്‍ നിന്നും ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്. എഫ് എം റേഡിയോ പദ്ധതിയിലൂടെ സഊദി വിഷന്‍ 2030യുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സഊദി ഭരണാധികാരികളോട് കമ്പനി സി ഇ ഒ റഹീം പട്ടര്‍കടവന്‍ നന്ദി പറഞ്ഞു.
റിയാദ്, ജിദ്ദ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കിഴക്കൻ സഊദിയിലും വൈകാതെ എഫ് എം റേഡിയോ തരംഗങ്ങൾ എത്തി തുടങ്ങും. പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ക്യാപിറ്റല്‍ റേഡിയോ നെറ്റ്‌വർക്കിന്റെ സേവനം ലഭ്യമാകും
മികച്ച അവതാരകരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ശ്രോതാക്കള്‍ക്ക് സമയ ബന്ധിതമായി ആവശ്യമായ അറിയിപ്പുകള്‍, പ്രവാസ ലോകത്തെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള അവബോധം തുടങ്ങിയ കാര്യങ്ങള്‍ 24 മണിക്കൂറും തുടരുന്ന പരിപാടിയില്‍ ഉണ്ടാകും. റേഡിയോക്ക് പുറമെ ഓണ്‍ലൈന്‍ സ്ട്രീമിലും പരിപാടികള്‍ കേള്‍ക്കാന്‍ സാധിക്കും
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക