ഇക്വഡോറിൽ ഭൂകമ്പം: 14 മരണം, നിരവധി പേർ കുടുങ്ങികിടക്കുന്നു

0
2708

ഓൺലൈൻ ഡസ്ക്: തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ ഭൂകമ്പം. ഇക്വഡോറിലുണ്ടായ ഭൂകമ്പത്തിൽ ഭൂകമ്പത്തിൽ 14 പേർ മരിച്ചു. ഇന്നലെ രാത്രിയാണ് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പെറുവിലും പരിസരങ്ങളിലും അനുഭവപ്പെട്ടത്. മരണസംഖ്യ കൂടുമെന്നാണ് റിപ്പോർട്ടുകൾ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രാദേശിക സമയം രാത്രി 12 മണിക്ക് ശേഷമാണ് ഭൂകമ്പമുണ്ടായത്. ഇക്വഡോറിലെ ബലാവോയാണ് പ്രഭവകേന്ദ്രം. ഗ്വായാസ് മേഖലയില്‍ നിരവധി കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്നു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പെറു അതിർത്തിക്ക് അടുത്താണ് ഈ പ്രദേശം. ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്.

ജനങ്ങൾ ശാന്തരായിരിക്കണമെന്ന് ഇക്വഡോർ പ്രസിഡന്റ് ഗ്വുല്ലെർമോ ലാസ്സോ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 600ഓളം പേര്‍ കൊല്ലപ്പെട്ട 2016ലെ ഭൂചലനമാണ് ഇക്വഡോറിലെ ഏറ്റവും വലിയ ഭൂചലനം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക