സഊദിയിൽ വിവിധ നഗരങ്ങളിലും ചില ഗവർണറേറ്റുകളിലും പൊടിക്കാറ്റും ഇടിമിന്നലും തുടരും

0
900

ജിദ്ദ: വിവിധ നഗരങ്ങളിലും ചില ഗവർണറേറ്റുകളിലും പൊടിക്കാറ്റും ഇടിമിന്നലും തുടരുമെന്ന് സഊദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റ് നജ് റാൻ, ജിസാൻ, അസിർ, അബഹ മേഖലകളെ ബാധിക്കുമെന്നും, ദൃശ്യപരത കുറയുമെന്നും ഇടിമിന്നലും നേരിയ മഴയും പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു.

മക്കയുടെയും റിയാദിന്റെയും തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.