ജിദ്ദ: ഒരേ ഗ്രൂപിലെത്തിയ രണ്ടു ഉംറ തീർത്ഥാടകർ ജിദ്ദയിൽ അന്തരിച്ചു. ഇടുക്കി – ചെങ്കുളം- മുതുവൻകുടി സ്വദേശിനി അലീമ (64), ഇടുക്കി-കുമാരമംഗലം-ഈസ്റ്റ് കലൂർ സ്വദേശിനി സുബൈദ മുഹമ്മദ് (65) എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും തീർത്ഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ എയർപോർട്ടിൽ എത്തിയതായിരുന്നു.
ഇടുക്കി – ചെങ്കുളം- മുതുവൻകുടി സ്വദേശിനി സലീമ എയർപോർട്ടിൽവെച്ചാണ് മരണപ്പെട്ടത്. അറക്കൽ മീരാൻ മുഹമ്മദാണ് ഭർത്താവ്. മൃതദേഹം കിംഗ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇടുക്കി-കുമാരമംഗലം-ഈസ്റ്റ് കലൂർ സ്വദേശിനി സുബൈദ മുഹമ്മദ് (65) കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ഭർത്താവ് മുഹമ്മദ് വെലമക്കുടിയിൽ. മക്കൾ: റജീന മുനീർ, റസിയ, മുഹമ്മദ് ഇബ്രാഹിം, റഹ്മത് ശംസുദ്ധീൻ.
ഇരു മയ്യത്തുകളും മറവ് ചെയ്യുന്നതിനുവേണ്ട നടപടിക്രമങ്ങൾ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക